അറബിക്കടലില് രൂപം കൊണ്ട ന്യൂനമര്ദത്തിനെത്തുടര്ന്ന് സംസ്ഥാനത്തുടനീളം കനത്ത മഴ... ന്യൂനമര്ദം നിസര്ഗയാകുന്നു, ഡാമുകള് നിറയും മുമ്പേ ഷട്ടറുകള് തുറക്കും, ആ വാര്ത്തകള് സത്യമാകുമോ?

അറബിക്കടലില് രൂപം കൊണ്ട ന്യൂനമര്ദത്തിനെത്തുടര്ന്ന് സംസ്ഥാനത്തുടനീളം കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം കണ്ണൂര് എന്നീ ജില്ലകളില് ഇന്ന് യെല്ലോ അലര്ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പടിഞ്ഞാറന് തീരത്തും ലക്ഷദ്വീപിനും കേരളത്തിനുമിടയിലുമായി കേരള തീരത്ത് അറബിക്കടലില് രണ്ട് ന്യൂനമര്ദങ്ങളാണ് നിലവിലുള്ളത്. ന്യൂനമര്ദം കഴിഞ്ഞ 48 മണിക്കൂറില് കൂടുതല് കരുത്താര്ജ്ജിച്ചിട്ടുണ്ട്. ഇതു നാളെയോടെ നിസര്ഗ ചുഴലിക്കാറ്റാവും എന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തില് കാലവര്ഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം ഉച്ചയ്ക്ക് രണ്ടരയ്ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നടത്തുന്ന വാര്ത്തസമ്മേളനത്തിലുണ്ടാവുമെന്നാണ് കരുതുന്നത്.
മണിക്കൂറില് 45 മുതല് 55 കിലോമീറ്റര് വേഗത്തില് കാറ്റുവീശാന് സാദ്ധ്യതയുള്ളതിനാല് ജൂണ് 4 വരെ മത്സ്യത്തൊഴിലാളികള് കടലില് പോകരുതെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. ഇതിനിടെ ഇന്നുതന്നെ കാലവര്ഷം കേരള തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രവും അറിയിച്ചു. കേരളത്തില് പരക്കെ ഇടിയോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. ചിലയിടങ്ങളില് കടല് പ്രക്ഷുബ്ധമാകാന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.ജൂണ് ഒന്നിനുതന്നെ കാലവര്ഷം എത്തുമെന്നാണ് നേരത്തേ കാലാവസ്ഥാനിരീക്ഷണകേന്ദ്രം പറഞ്ഞിരുന്നു.
സംസ്ഥാനത്തെ ഡാമുകള് തുറക്കാന് നിറയുന്നതുവരെ കാത്തിരിക്കില്ലെന്ന് ഡാം സേഫ്റ്റി ചെയര്മാന് ജസ്റ്റീസ് സി എന് രാമചന്ദ്രന് നായര് . കേന്ദ്ര ജലകമ്മീഷന്റെ മാനദണ്ഡമനുസരിച്ച് ജലവിതാനം ക്രമപ്പെടുത്തും. എന്നാല്, പ്രളയഭീതിയുടെ പേരില് അനാവശ്യമായി വെളളം ഒഴുക്കിക്കളഞ്ഞാല് അത് സംസ്ഥാനത്തിന് തന്നെ തിരിച്ചടിയാകുമെന്നും അദേഹം പറഞ്ഞു.
മഴയുണ്ടെങ്കിലും ഇല്ലെങ്കിലും ഈ സംഭരണശേഷിക്ക് മുകളേക്ക് പോകാന് വിടില്ല. അതായത് മഴകൂടുതല് പെയ്താല് ഡാമുകള് നിറയും മുമ്ബേതന്നെ ഷട്ടറുകള് തുറക്കേണ്ടിവരും. എന്നാല്, അനാവശ്യമായ പ്രളയഭീതിയുടെ പേരില് വെളളം ഒഴുക്കിക്കളയുന്നത് ശരിയല്ല. ഇക്കാര്യത്തില് മാനദണ്ഡമനുസരിച്ചേ മുന്നോട്ടുപോകൂവെന്നും അദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വര്ഷത്തെ പ്രളയത്തിനുശേഷം മിക്ക ഡാമുകളിലും എക്കലും മണലും നിറഞ്ഞു. ഇതോടെ സംഭരണ ശേഷിയില് കുറവുണ്ടായി. ഇതെങ്ങനെ ബാധിക്കുമെന്ന് ഈ മഴക്കാലത്തെ അറിയാന് പറ്റുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
ഡാം മാനേജ്മെന്റിലെ പിഴവാണ് 2018ലെ പ്രളയത്തിന് കാരണമെന്ന വിമര്ശനം തുടരുന്നതിനിടെയാണ് ഡാം സേഫ്റ്റി ചെയര്മാന് നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര ജലകമ്മീഷന് തയാറാക്കിയ റൂള് കര്വ് പ്രധാനപ്പെട്ട ഡാമുകള്ക്കല്ലാം ബാധകമാണ്. ഓരോ മാസവും ഡാമിന്റെ പരാമവധി സംഭരണശേഷി മുന്കൂട്ടി നിശ്ചിയിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha



























