ഓണ്ലൈന് പഠനം: ആദിവാസി കുടുംബങ്ങളിലെ കുട്ടികള് ആശങ്കയില്

വിദ്യാര്ഥികളുടെ ഓണ്ലൈന് പഠനം ഇന്നു മുതല് ആരംഭിക്കുമ്പോള് കാസര്കോട് ആദിവാസി കുടുംബങ്ങളിലെ കുട്ടികള് ആശങ്കയിലാണ്.
കസബയിലെ മത്സ്യത്തൊഴിലാളി രതീഷ്- ശശികല ദമ്പതികളുടെ മക്കളായ കാസര്കോട് ഗവ ഹയര് സെക്കന്ഡറി സ്കൂള് പത്താംക്ലാസ് വിദ്യാര്ഥിനി നിഖില, ആറാം ക്ലാസ് വിദ്യാര്ഥിനി നമിത, മായ - സുനി ദമ്പതികളുടെ മക്കളായ അനിരുത്, അഭിനവ്, വേദ എന്നിവര് ചോദിക്കുന്നു; 'ഞങ്ങള്ക്കും പഠിക്കണം, ഇന്റര്നെറ്റും ടിവിയുമില്ലാതെ അത് എങ്ങനെ സാധ്യമാകും?'
ടിവി, ഇന്റര്നെറ്റ് സൗകര്യങ്ങളില്ലാതെ ആശങ്കയിലായ ഒട്ടേറെ കുടുംബങ്ങളിലൊന്നാണിത്. കാസര്കോട് ജില്ലയില് ഇത്തരം 11000 കുടുംബങ്ങളുണ്ടെന്നാണ് ഏകദേശ കണക്ക്. പുറമ്പോക്ക് ഭൂമിയില് നഗരസഭ ഐഎച്ച്എസ്ഡിപി പദ്ധതിയില് നിര്മിച്ചു നല്കിയ പണി പൂര്ത്തീകരിക്കാത്ത വീടുകളിലാണ് ഇവര് താമസിക്കുന്നത്.
ടിവിയും സ്മാര്ട്ട് ഫോണും വാങ്ങാന് കഴിവില്ലെങ്കിലും മക്കളുടെ വിദ്യാഭ്യാസ കാര്യത്തില് അതീവ ശ്രദ്ധ കാണിക്കുന്ന ഈ മാതാപിതാക്കള് എന്തെങ്കിലും ഒരു വഴി തെളിയുമെന്ന പ്രതീക്ഷയിലാണ്.

കടലില് മത്സ്യലഭ്യതയിലുണ്ടായ കുറവും കാലാവസ്ഥ വ്യതിയാനവും കടലിലെ തിരയിളക്കവും കാറ്റും മഴയും മത്സ്യത്തൊഴിലാളികളെ പട്ടിണിയിലേക്കു നയിക്കുമ്പോള് വിദ്യാര്ഥികള്ക്ക് ഓണ്ലൈന് പഠനത്തിന് സൗകര്യമൊരുക്കണമെന്ന് മത്സ്യത്തൊഴിലാളി കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ജി.നാരായണന് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























