മകനോടൊപ്പം ബൈക്കില് യാത്ര ചെയ്യവേ തെറിച്ച് വീണ് അമ്മയ്ക്ക് ദാരുണാന്ത്യം

മകനോടൊപ്പം ബൈക്കില് യാത്ര ചെയ്യവേ തെറിച്ച് വീണ് അമ്മയ്ക്ക് ദാരുണാന്ത്യം. കിളിമാനൂര് പാപ്പാല അലവക്കോട് ശ്രീനിലയത്തില് (മേലതില് പുത്തന്വീട്ടില്) പരേതനായ സുരേന്ദ്രന് നായരുടെ ഭാര്യ ലില്ലികുമാരി(മോളി- 56) ആണ് മരിച്ചത്. വാമനപുരം സി.എച്ച്.സി.യിലെ ജീവനക്കാരിയാണ്.ഇന്നലെ വൈകുന്നേരം അഞ്ചിന് തൊളിക്കുഴിയിലായിരുന്നു അപകടം ഉണ്ടായത്.
കടയ്ക്കല് കൊല്ലായിലെ ബന്ധുവീട്ടില് പോയി മടങ്ങിവരികയായിരുന്നു ലില്ലികുമാരിയും മകനും. റോഡിലെ ബമ്പ് മറികടക്കുമ്പോള് ലില്ലികുമാരി ബൈക്കില്നിന്നു തെറിച്ചുവീഴുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ലില്ലികുമാരിയെ കടയ്ക്കല് ഗവ. ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മക്കള്: സൂര്യ, സൂരജ്. മരുമക്കള്: ഷാജി, മാളവിക. കിളിമാനൂര് പോലീസ് കേസെടുത്തു.
"
https://www.facebook.com/Malayalivartha



























