അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില് തെളിവെടുപ്പിനെത്തിച്ചപ്പോള് യാതൊരു കൂസലുമില്ലാതെ നിധിന്... മൃതദേഹം പോസ്റ്റുമോര്ട്ടത്തിനായി കൊണ്ടു പോകുന്നത് കണ്ടിട്ടും യാതൊരു കൂസലുമില്ലാതെ പ്രതി

അമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസില് തെളിവെടുപ്പിനെത്തിച്ചപ്പോള് യാതൊരു കൂസലുമില്ലാതെ നിധിന്... അമ്മ നിരന്തരം ശല്യപ്പെടുത്തിയിരുന്നെന്നും ടിവി വയ്ക്കാന് സമ്മതിക്കാത്തത് പ്രകോപിപ്പിച്ചെന്നും മൊഴി .പ്രതിയെ വീട്ടിലെത്തിച്ചപ്പോള് വന് ജനക്കൂട്ടമാണ് തടിച്ചു കൂടിയത്.
ഇന്നലെ രാവിലെ 11 ഓടെയാണ് നിധിനെ വീട്ടിലെത്തിച്ചത്. ഈ സമയം അമ്മ കുഞ്ഞന്നാമ്മയുടെ മൃതദേഹം പോസ്റ്റുമോര്ട്ടത്തിന് കൊണ്ടു പോകുന്നതിനായി ആംബുലന്സിലേക്ക് മാറ്റിയിരുന്നു. ആംബുലന്സടക്കം കണ്ടിട്ടും അതിലേക്ക് നോക്കിയില്ല. മുഖത്ത് ഭാവഭേദമോ യാതൊരു കൂസലുമോ ഇല്ലാതെയാണ് നിധിന് പൊലീസിന്റെ ചോദ്യങ്ങള്ക്ക് മറുപടി നല്കിയത്.
മുറിക്കുള്ളില് എത്തിയ നിതിന് കൊലപാതകം നടത്തിയ രീതിയെക്കുറിച്ച് പൊലീസിനോട് വിവരിച്ചു. അമ്മ നിരന്തരം ശല്്യപ്പെടുത്തുമായിരുന്നുവെന്നും ടി.വി വെക്കാന് സമ്മതിക്കാത്തതാണ് പ്രകോപനത്തിന ്കാരണമെന്നും ഇയാള് മൊഴി നല്കി. ചങ്ങനാശ്ശേരി ഡിവൈ.എസ്.പി എസ്. സുരേഷ് കുമാറിന്റെ മേല്നോട്ടത്തില് തൃക്കൊടിത്താനം എസ്.എച്ച്.ഒ അനൂപ് കൃഷ്ണ ഇന്ക്വസ്റ്റും തെളിവെടുപ്പ് നടപടികള് പൂര്ത്തിയാക്കി പ്രതിയെ റിമാന്ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha



























