സൂരജ് പാമ്പുകളെ പരിചരിക്കുന്നത് കണ്ടിട്ടുണ്ട്; മകന് പാമ്ബ് പിടിത്തക്കാരുമായി സൗഹൃദമുണ്ടായിരുന്നു; അച്ഛൻ നൽകിയ മൊഴി ഇങ്ങനെ

സൂരജ് പാമ്പുകളെ പരിചരിക്കുന്നത് കണ്ടിട്ടുണ്ടെന്ന അടുത്ത ബന്ധുവിന്റെ വെളുത്തിപ്പെടുത്തലിന് പിന്നാലെ നിർണ്ണായകമായ മറ്റൊരു വെളിപ്പെടുത്തലുമായി സൂരജിന്റെ അച്ഛന് സുരേന്ദ്രപ്പണിക്കര് . ക്രൈംബ്രാഞ്ചിന് മുന്നിലായിരുന്നു മൊഴി നല്കിയത്. ഏറത്ത് വെള്ളശേരില് വീട്ടില് ഉത്രയെ സൂരജ് പാമ്ബിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില് അന്വേഷണസംഘം ചോദ്യം ചെയ്തതിലാണ് സുരേന്ദ്രപ്പണിക്കരുടെ വെളിപ്പെടുത്തല്.
കൊട്ടാരക്കര ക്രൈംബ്രാഞ്ച് ഓഫീസില് വിളിച്ചുവരുത്തിയാണ് സുരേന്ദ്രപ്പണിക്കരെ ചോദ്യംചെയ്തത്. മകന് പാമ്ബ് പിടിത്തക്കാരുമായി സൗഹൃദമുണ്ടായിരുന്നതായും പാമ്ബുകളെപ്പറ്റി കൂടുതല് കാര്യങ്ങള് പഠിക്കാനും അറിയാനും അവയുമായി അടുത്ത് ഇടപഴകാനും സൂരജ് ശ്രമിച്ചിരുന്നതായും സുരേന്ദ്രന് പൊലീസിനോട് സമ്മതിച്ചു. ഉത്രയുടെ വീട്ടില് നിന്നും തനിക്ക് വാഹനം വാങ്ങാനും മറ്റാവശ്യങ്ങള്ക്കും സാമ്ബത്തികമായി വന്തോതില് സഹായം ലഭിച്ചിരുന്നുവെന്നും ഇയാള് വെളിപ്പെടുത്തി.
https://www.facebook.com/Malayalivartha



























