കെണിയില് കുരുങ്ങി ചത്ത നിലയില് മ്ലാവ്

ഏകദേശം 100 കിലോഗ്രാം തൂക്കം വരുന്ന മ്ലാവിനെ ഇടുക്കി ജില്ലയിലെ മറയൂര് കാന്തല്ലൂര് പുത്തൂരിലെ ഗ്രാന്റീസ് തോട്ടത്തിലെ കെണിയില് കുരുങ്ങി ചത്ത നിലയില് കണ്ടെത്തി.
അഴുകിയ നിലയിലായിരുന്നു. ദുര്ഗന്ധം വമിക്കുന്നതായി ഗ്രാമവാസികള് വനം വകുപ്പിനെ അറിയിച്ചതിനെത്തുടര്ന്നു നടത്തിയ പരിശോധനയിലാണു കമ്പികൊണ്ട് ഒരുക്കിയ കെണിയില് കുരുങ്ങി ചത്ത നിലയില് മ്ലാവിനെ കണ്ടെത്തിയത്. ഏകദേശം രണ്ടാഴ്ച മുന്പ് മ്ലാവ് കെണിയില് കുരുങ്ങി ചത്തതാകാമെന്ന് വനപാലകര് പറഞ്ഞു.
മ്ലാവിന്റെ ജഡം മറയൂരില് നിന്നും വെറ്ററിനറി ഡോക്ടറെത്തി പോസ്റ്റ്മോര്ട്ടം നടത്തിയതിനു ശേഷം തുടര്നടപടി സ്വീകരിക്കുമെന്നു വനപാലകര് പറഞ്ഞു.
സെക്ഷന് ഫോറസ്റ്റ് ഓഫിസര്മാരായ വിഎസ്.സജീവ്, ഇ.സുരേന്ദ്രകുമാര്, ബീറ്റ് ഫോറസ്റ്റ് ഓഫിസര് കെകെ.അനന്തപത്മനാഭന് എന്നിവരടങ്ങുന്ന വനപാലക സംഘമാണു പരിശോധന നടത്തിയത്.
https://www.facebook.com/Malayalivartha



























