കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്... ഉത്കണ്ഠയോടെ ഒരു കുടുംബം

കൊവിഡ് ബാധിച്ച് മരിച്ച രോഗിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്. 71കാരനെ കൊവിഡ് സംശയിച്ചാണ് ഗുജറാത്തിലെ കാന്സര് ആന്റ് റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടില് (ജി.സി.ആര്.ഐ) പ്രവേശിപ്പിച്ചത്. തുടര്ന്ന് രോഗി മരിച്ചതായും ആശുപത്രി വൃത്തങ്ങള് അറിയിച്ചിരുന്നു. ശേഷം ആ ദിവസം തന്നെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോള് പ്രകാരം അടക്കം ചെയ്തിരുന്നു. എന്നാല്, ആശുപത്രി അധികൃതര് തന്നെ ഇദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും വിളിച്ചു പറയുകയായിരുന്നു.
ഈ സംഭവം രോഗിയുടെ ബന്ധുക്കള്ക്കിടയില് ആശയക്കുഴപ്പവും ഉത്കണ്ഠയ്ക്കും ഇടയാക്കി.വിരാട് നഗര് നിവാസിയായ ദേവ്രാംഭായ് മഹംഗുറാവു ഭിസിക്കര് മേയ് 29ന് മരിച്ചതായാണ് ആശുപത്രി അധികൃതര് ആദ്യം അറിയിച്ചത്. ശവസംസ്കാരം കഴിഞ്ഞ് ഒരു മണിക്കൂറിനുള്ളില് തന്നെ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില് പുരോഗതിയുണ്ടെന്നും പറഞ്ഞ് രോഗിയുടെ കുടുംബത്തിന് ആശുപത്രിയില് നിന്നും ഫോണ്കോള് വന്നു.'മേയ് 29ന് ഉച്ചയ്ക്ക് ശേഷം ജിസിആര്ഐ ആശുപത്രിയില് നിന്ന് ഒരു കോള് വന്നു. അദ്ദേഹം മരിച്ചുവെന്നായിരുന്നു സന്ദേശം. ഞങ്ങള് ഉടനെത്തന്നെ ആശുപത്രിയിലെത്തി. മൂത്ത സഹോദരിയുമായി അവിടെ എത്തിയപ്പോള് കൊവിഡ് പ്രോട്ടോക്കോള് അനുസരിച്ച് പാക്ക് ചെയ്ത മൃതദേഹം കാണിച്ചു.
സംശയാസ്പദമായ കേസ് ആണെന്ന് പറഞ്ഞു. റിപ്പോര്ട്ട് മുഴുവനും പുറത്തുവന്നിരുന്നില്ല. ഞങ്ങള് അവരുടെ മുഖം കണ്ടില്ല. പ്രവേശന സമയത്ത് കൈമാറിയ ബാഗും അവിടെ ഉണ്ടായിരുന്നു അങ്ങനെയാണ് അവര് ഞങ്ങളുടെ അമ്മായി അച്ഛനാണെന്ന് തിരിച്ചറിഞ്ഞത്'-നിലേഷ് നിക്തെ പറഞ്ഞു.മേയ് 28നാണ് ദേവ്രംഭായിയെ ആശുപത്രിയില് പ്രവേശിപ്പിച്ചത്. നെഞ്ചിന് എക്സറെ എടുത്ത ശേഷം അദ്ദേഹത്തെ കൊവിഡ് വാര്ഡിലേക്ക് പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ജിസിആര്ഐയിലേക്ക് മാറ്റി.
മേയ് 29ന് രാത്രിയാണ് വാട്ജെ ശ്മശാനത്തില് സംസ്കരിച്ചത്.എന്നാല്, യഥാര്ത്ഥത്തില് ദേവ്രംഭായ് മരിച്ചുവെന്നും രണ്ടാമത് വിളിച്ചയാള്ക്ക് തെറ്റ് പറ്റിയതാണെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. പക്ഷേ, മരിച്ച രോഗിയുടെ സാമ്പിള് നെഗറ്റീവ് ആയിരുന്നുവെന്നും മരണസമയത്ത് പരിശോധനാഫലം ലഭിക്കാത്തത് കൊണ്ടാണ് കൊവിഡ് പ്രോട്ടോക്കോള് പ്രകാരം സംസ്കാരം നിര്ദേശിച്ചതെന്നും ആശുപത്രി അധികൃതര് ഇപ്പോള് വിശദീകരിക്കുന്നു.
https://www.facebook.com/Malayalivartha



























