Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

'ചിലരെങ്കിലും ഇപ്പോഴും ഇതൊരു കൊലപാതമാണ് എന്നംഗീകരിക്കാൻ തയ്യാറാകും എന്നു തോന്നുന്നില്ല. കാരണം പാമ്പുമായി ബന്ധപ്പെടുത്തി പല അന്ധവിശ്വാസങ്ങളും ഉള്ളവരാണ് ഇവർ...' ജോമോൾ ജോസഫ് എഴുതുന്നു

01 JUNE 2020 01:28 PM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

കേരളത്തെ അകെ ഞെട്ടലിലാഴ്ത്തിയ കൊലപാതകം ആയിരുന്നു കൊല്ലം അഞ്ചലിൽ ഭര്ത്താവ് ഭാര്യയെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊന്നത്. ഒത്തിരിയേറെ വാദപ്രതിവാദങ്ങൾ നിലനിൽക്കുന്ന ഈ സാഹചര്യത്തിൽ തനിക്കുണ്ടായ ഒരു അനുഭവം വെളിപ്പെടുത്തികൊണ്ട് രംഗത്തേക്ക് എത്തിയിരിക്കുകയാണ് ജോമോൾ ജോസെഫ്. പാമ്പിനെ ഉപദ്രവിച്ചാൽ പാമ്പ് എത്ര കാലം കഴിഞ്ഞാലും പകവീട്ടാനായി വരും, ആ പക പാമ്പിന്റെ തലമുറകളിലൂടെ പകർന്ന് മനുഷ്യരുടെ പുതുതലമുറകളിലെ ആളുകളിലേക്ക് വരെയെത്തിനിൽക്കുന്ന തരത്തിൽ ഡിസൈൻ ചെയ്യപ്പെട്ട ഒരു കടുത്ത അന്ധവിശ്വാസം. പാമ്പിനെ പേടിയുള്ള ബഹുഭൂരിപക്ഷം ആളുകളും ഈ അന്ധവിശ്വാസത്തിനൊപ്പം മാത്രമേ നിൽക്കൂ, അതിപ്പോൾ വിദ്യാഭ്യാസം നേടിയവരായാലും സർപ്പവിശ്വാസമില്ലാത്തവരായാലും, പാമ്പിനെ പേടിയുള്ളവര് പൊതുവായി തന്നെ സർപ്പകോപത്തെ അംഗീകരിച്ചേക്കാം- എന്നും ജോമോൾ പറയുന്നുണ്ട്.


പാമ്പും വിശ്വാസവും

കുറച്ച് വർഷങ്ങൾക്ക് മുമ്പ് ഞങ്ങൾ അഞ്ചലിലെ മാർബിൾ, ഗ്രാനൈറ്റ്സ് ആന്റ് ടൈൽസ് ഷോറൂമിന്റെ കൺസ്ട്രക്ഷൻ കറാറെടുത്ത് ചെയ്യുന്ന സമയം. പണികൾ അവസാനഘട്ടത്തിലെത്തി, ഫിനിഷിങ് ജോലികൾ നടക്കുന്ന സമയം. സന്ധ്യയായപ്പോൾ വർക്ക് സൈറ്റിൽ പാമ്പിനെ കാണുന്നു, നല്ല വിഷമുള്ള അണലിയാണ്. ഷോറൂമിന്റെ ഓണർ പാമ്പിനെ കൊല്ലാമെന്ന് പറഞ്ഞപ്പോൾ, അവിടെ ജോലിചെയ്യുന്ന സ്ത്രീകളടക്കമുള്ള ജീനവനക്കാർ പാമ്പിനെ കൊല്ലാൻ സമ്മതിക്കുന്നില്ല. അവർ വിശ്വാസത്തെ കൂട്ടുപിടിക്കുന്നു, ഒപ്പം തന്നെ ഇന്ന് ശിവരാത്രിയാണ്, പാമ്പിനെ ശിവവിശ്വാസവുമായി ബന്ധപ്പെടുത്തിയാണ് അവരെതിർക്കുന്നത്. എന്നാൽ ഷോറൂമിന്റെ ഓണറും വിനുവും തമ്മിൽ സംസാരിച്ച് അതിനെ കൊല്ലാമെന്ന് തീരുമാനിച്ചു, വിനു ഒരു വടിയുമായി വന്ന് പാമ്പിനെ അടിച്ചു കൊന്നു. പാമ്പിനെ കൊന്നതോടെ പലമുഖങ്ങളിലും വിഷമം തെളിഞ്ഞു വരുന്നു. പിന്നീടും ഇവരെയൊക്കെ കാണുമ്പോൾ പലപ്പോഴും അവരൊക്കെ "നിങ്ങൾ പാമ്പിനെ കൊന്നില്ലേ" എന്ന പരിഭവം ആവർത്തിച്ചു പറയുന്നു.

ഇതിപ്പോൾ പറഞ്ഞതിന് കാരണമുണ്ട്. ഇതേ അഞ്ചലിൽ വെച്ച് തന്നെയാണ് പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെടുന്നത്. ഉത്രയെ കൊല്ലണമെന്ന് മുൻകൂട്ടി പ്ലാൻ ചെയ്ത് പാമ്പിനെ കൊണ്ടുവന്ന് ഉത്രയെ ബോധം കെടുത്തിയ ശേഷം കടിപ്പിച്ച് കൊല്ലുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം.
ആ പ്രദേശത്തുള്ള ചിലരെങ്കിലും ഇപ്പോഴും ഇതൊരു കൊലപാതമാണ് എന്നംഗീകരിക്കാൻ തയ്യാറാകും എന്നു തോന്നുന്നില്ല. കാരണം പാമ്പുമായി ബന്ധപ്പെടുത്തി പല അന്ധവിശ്വാസങ്ങളും ഉള്ളവരാണ് ഇവർ. ആ അന്ധവിശ്വാസത്തിന് ശക്തിപകരുന്നതാകും അവരെ സംബന്ധിച്ചിടത്തോളം ഉത്രയുടെ മരണം.
സർപ്പദോഷമുള്ള കുട്ടിയായതുകൊണ്ടാണ് ആദ്യം അണലിയും പിന്നീട് മൂർഖൻപാമ്പും കടിച്ചതെന്ന വാദമേ അവരുടെ ചിന്തകളിൽ ആദ്യം കടന്നുവരൂ.

ഇത്തരമൊരു വാദത്തിൽ വിശ്വസിക്കുന്നവർ പ്രശ്നം വെച്ച് നോക്കിക്കുകയും, രണ്ടാം തവണയും കടിയേറ്റ കുട്ടിക്കും, അവരുടെ മാതാപിതാക്കൾക്കും സർപ്പദോഷമുണ്ട് എന്നും, ഇതിന് പരിഹാരമായി സർപ്പത്തെ കുടിയിരുത്താനായി ഒരു സർപ്പക്കാവ് ഉയരേണ്ട ബാധ്യത ഉത്തരയുടെ കുടുംബത്തിന് വരികയും ചെയ്യും. കാരണം ഇതൊരു വിശ്വാസമാണ്, വിശ്വാസമെന്നതിലുപരി കടുത്ത അന്ധവിശ്വാസമാണ്. പാമ്പിനെ ഉപദ്രവിച്ചാൽ പാമ്പ് എത്ര കാലം കഴിഞ്ഞാലും പകവീട്ടാനായി വരും, ആ പക പാമ്പിന്റെ തലമുറകളിലൂടെ പകർന്ന് മനുഷ്യരുടെ പുതുതലമുറകളിലെ ആളുകളിലേക്ക് വരെയെത്തിനിൽക്കുന്ന തരത്തിൽ ഡിസൈൻ ചെയ്യപ്പെട്ട ഒരു കടുത്ത അന്ധവിശ്വാസം. പാമ്പിനെ പേടിയുള്ള ബഹുഭൂരിപക്ഷം ആളുകളും ഈ അന്ധവിശ്വാസത്തിനൊപ്പം മാത്രമേ നിൽക്കൂ, അതിപ്പോൾ വിദ്യാഭ്യാസം നേടിയവരായാലും സർപ്പവിശ്വാസമില്ലാത്തവരായാലും, പാമ്പിനെ പേടിയുള്ളവര് പൊതുവായി തന്നെ സർപ്പകോപത്തെ അംഗീകരിച്ചേക്കാം.

ഉത്രയുടെ മരണം സർപ്പകോപം കൊണ്ടല്ല മറിച്ച് ഉത്രയെ കൊലപ്പെടുത്താനായി ഉത്രയുടെ ഭർത്താവ് പ്ലാൻചെയ്ത് നടപ്പിലാക്കിയ പദ്ധതിയിലെ അയാൾ തിരഞ്ഞെടുത്ത ഒരു ടൂൾ മാത്രമാണ് ഉത്രയെ കടിച്ച പാമ്പ് എന്നത് ഇത്തരമൊരു വിശ്വാസത്തിന്റെ കടക്കലാണ് കോടാലിയായി മാറുന്നത്. ഇവിടെ വേണ്ടത് മക്കളിലേക്കോ യുവതലമുറയിലേക്കോ അടുത്ത തലമുറയിലേക്കോ പകരുന്ന അറിവുകൾ ശാസ്ത്രീയ അടിത്തറയുള്ളതാണോ എന്ന പരിശോധനയാണ്.

പാമ്പിനെ സംബന്ധിച്ചായാലും പല്ലിയെ സംബന്ധിച്ചായാലും ലോകത്തിലുള്ള എന്തിനെ സംബന്ധിച്ചായാലും നമ്മുടെ മക്കളോട് നമ്മൾ പങ്കുവെക്കുന്ന, അവരിലേക്ക് നമ്മൾ കൈമാറുന്ന അറിവുകൾ ശാസ്ത്രീയ അടിത്തറയുള്ളതാകണം. അങ്ങനെയായാൽ മാത്രമേ പല അന്ധവിശ്വാസങ്ങളിൽ തെറ്റായ അറിവുകളിൽ നിന്നും നമ്മുടെ കുട്ടികളെ വിമുക്തരാക്കാൻ സാധിക്കൂ. അതിനായി ശാസ്ത്രീയ അടിത്തറയിലേക്ക് നമ്മൾ മാറേണ്ടതുണ്ട്.

ശാസ്ത്രീയ അടിത്തറയിലേക്ക് നമ്മെ നയിക്കുന്നത് ചോദ്യങ്ങളാണ്, സ്വയം ചോദിക്കുന്ന ചോദ്യങ്ങളിൽ നിന്നും, പരിസരങ്ങളിൽ നിന്നും ഉയർന്നു വരുന്ന ചോദ്യങ്ങളിൽ നിന്നും, ആ ചോദ്യങ്ങൾക്ക് കണ്ടെത്തുന്ന ഉത്തരങ്ങളിൽ നിന്നും തന്നെയാണ് സയൻസിന്റെ, ശാസ്ത്രത്തിന്റെ വളർച്ച. (എന്നാൽ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ചോദ്യങ്ങളും ഉത്തരങ്ങളും ആഗ്രഹിക്കുന്നില്ല.) കുട്ടികൾ ചോദ്യം ചോദിക്കാൻ പഠിക്കട്ടെ, ചോദ്യങ്ങളിൽ നിന്നും നമുക്കവരെ തടയാതിരിക്കാം. പുതിയ വിദ്യാഭ്യാസ വർഷത്തിലേക്ക് എല്ലാ കൊച്ചുകൂട്ടുകാർക്കും സ്വാഗതം..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (35 minutes ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (1 hour ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (1 hour ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (2 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (3 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (4 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (4 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (5 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (5 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (5 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (5 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (6 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (6 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (6 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (7 hours ago)

Malayali Vartha Recommends