ജില്ലകളിലേക്കുള്ള ബെൽ മുഴക്കം ; നാളെ മുതൽ പൊതുഗതാഗതം; യാത്രനിരക്ക് കൂടും ; ജാഗ്രതയോടെ യാത്ര ചെയ്യുക

നാളെ മുതൽ പൊതുഗതാഗതത്തിന് അനുവാദം. അന്തർ ജില്ല ബസ് സർവീസിന് അനുമതി നൽകി കൊണ്ട് ഉന്നത തല യോഗം തീരുമാനം . പകുതി സീറ്റിൽ മാത്രമായിരിക്കും യാത്രക്കാർ ഉണ്ടാകുക. എന്നാൽ അന്തർ സംസ്ഥാന യാത്രകൾ തത്കാലം ഉണ്ടാകില്ല. അതേ സമയം യാത്ര നിരക്ക് 50 ശതമാനം കൂട്ടാനും തീരുമാനമായിട്ടുണ്ട് . നിയന്ത്രണങ്ങളോടെ ഹോട്ടൽ തുറക്കാനും അനുമതി നൽകിയിട്ടുണ്ട്.
ലോക്ക്ഡൗണ് ഇളവുകള് തീരുമാനിക്കാന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില് ചേര്ന്ന അവലോകന സമിതി യോഗത്തിലാണ് നിർണ്ണയകമായ തീരുമാനങ്ങൾ എടുത്തിരിക്കുന്നത് . നിലവിൽ ബസ് അനുവദിക്കുന്നുണ്ടെങ്കിലും പകുതി സീറ്റിലെ യാത്രക്കാരെ അനുവദിക്കുന്നുള്ളു . അത് അങ്ങനെ തന്നെ തുടരാനാണ് തീരുമാനം. അധിക നിരക്ക് ആയിരിക്കും അന്തര് ജില്ലാ സര്വീസുകള്ക്ക് ഈടാക്കുക. ജൂണ് എട്ടിന് ശേഷം നിയന്ത്രണങ്ങളോടെ ഹോട്ടലുകള് തുറക്കുകയും അവിടെ തന്നെ ഇരുന്ന് ആഹാരം കഴിക്കാനും അനുവാദം നല്കും.ആരാധനാലയങ്ങള് തുറക്കുന്ന കാര്യത്തില് മതമേലധ്യക്ഷന്മാരുമായി ചര്ച്ചചെയ്ത ശേഷമാകും തീരുമാനം.
https://www.facebook.com/Malayalivartha



























