മാറ്റങ്ങളുമായി ബെവ്ക്യു ആപ്പ് ; ബെവ്ക്യു ആപ്പില് ആദ്യം ബുക്ക് ചെയ്യുന്നവര്ക്ക് അഞ്ച് കിലോമീറ്റര് പരിധിയിലുള്ള ഷോപ്പുകളില് നിന്ന് ടോക്കണ് നല്കും

ബെവ്ക്യു ആപ്പില് ആദ്യം ബുക്ക് ചെയ്യുന്നവര്ക്ക് അഞ്ച് കിലോമീറ്റര് പരിധിയിലുള്ള ഷോപ്പുകളില് നിന്ന് ടോക്കണ് നല്കും. ടോക്കണ് കഴിഞ്ഞാല് 10 കിലോമീറ്റര് ചുറ്റളവില് നല്കും. നേരത്തെ മദ്യം ബുക്ക് ചെയ്യുന്ന ആള് നല്കുന്ന പിന്കോഡിന് ഇരുപതു കിലോമീറ്റര് ചുറ്റളവിലുള്ള ഏതെങ്കിലും മദ്യ ശാലയിലേക്കാണ് ടോക്കണ് ലഭ്യമായിരുന്നത്. ആദ്യം ബുക്കു ചെയ്യുന്നവര്ക്ക് പിന്കോഡിനു സമീപത്തെ ശാലകളിലേക്ക് ടോക്കണ് ലഭ്യമാക്കനുള്ള സൗകര്യം ഉടന് തന്നെ ഏര്പ്പെടുത്തും.
ഉപഭോക്താക്കള്ക്ക് മദ്യശാലകള് തിരഞ്ഞെടുക്കാന് രണ്ടു രീതിയാണ് കെ.എസ്.ബി.സി ആവശ്യപ്പെട്ടിരുന്നത്. ഇതില് ഒരാവശ്യമാണ് ഇപ്പോള് നടപ്പിലാക്കിയിരിക്കുന്നത്. ഒരോ മണിക്കൂറിലും എത്ര പേര് ബുക്ക് ചെയ്തു, എല്ലാ കടകളിലും കൃത്യമായ ബുക്കിംഗ് ലഭിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള് സംബന്ധിച്ചുള്ള റിപ്പോര്ട്ടുകള് ലഭിക്കുന്നതിനുള്ള മാറ്റങ്ങളും സോഫ്റ്റ് വെയറില് വരുത്തുന്നുണ്ട്.
തീയതിയും മദ്യശാലകളും ജില്ല അടിസ്ഥാനത്തില് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഒരുക്കാനുള്ള നടപടികള് പുരോഗമിക്കുകയാണ്. എന്നു മുതല് ഈ സൗകര്യം ഏര്പ്പെടുത്തണമെന്ന കാര്യത്തില് അന്തിമ തീരുമാനം എടുക്കേണ്ടത് ബെവ്കോയാണ്. ടോക്കണുകളിലെ ക്യൂ ഓര് കോഡ് സ്കാന് ചെയ്യുന്നതിനുള്ള സൗകര്യം ഇതുവരെയും നിലവിൽ വന്നിട്ടില്ല.. ഇത് പൂര്ണ തോതില് പ്രവര്ത്തനം ആരംഭിക്കുന്നതു വരെ ഓരോ കടകളിലും ബുക്ക് ചെയ്തവരുടെ ലിസ്റ്റ് ബെവ്കോ നല്കാനാണ് തീരുമാനം.
https://www.facebook.com/Malayalivartha



























