സൂരജിന്്റെ അച്ഛന് മദ്യപിച്ച് ഉത്രയെ അസഭ്യം പറഞ്ഞതായി സൂചന; അഞ്ചലില് യുവതിയെ പാമ്ബിനെ കൊണ്ടു കടിപ്പിച്ച് കൊന്ന കേസില് ഭര്ത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ വീട്ടില് അന്വേഷണസംഘം പരിശോധന നടത്തുന്നു

അഞ്ചലില് യുവതിയെ പാമ്ബിനെ കൊണ്ടു കടിപ്പിച്ച് കൊന്ന കേസില് ഭര്ത്താവും മുഖ്യപ്രതിയുമായ സൂരജിന്റെ വീട്ടില് അന്വേഷണസംഘം പരിശോധന നടത്തുന്നു. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘവും പത്തനംതിട്ട സ്പെഷ്യല് ബ്രാഞ്ചുമാണ് വീട്ടില് പരിശോധന നടത്തുന്നത്.
സൂരജ് രണ്ടു തവണ പാമ്ബിനെ ഉപയോഗിച്ച് ഉത്രജയെ കടിപ്പിച്ചു കൊല്ലാന് ശ്രമിച്ചിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല് എന്നാല് ഈ രണ്ടു സംഭവത്തിനും നേരിട്ട് ദൃക്സാക്ഷികളാരുമില്ല.
അതിനാല് തന്നെ രണ്ട് പാമ്ബുകളേയും സൂരജിനെ വിറ്റ സുരേഷിന്റെ മൊഴി കേസില് നിര്ണായകമാണ്. ഇതോടൊപ്പം ശാസ്ത്രീയ തെളിവുകളുടെ കൂടെ ബലത്തില് സൂരജിനെ ശിക്ഷ ഉറപ്പാക്കാനാണ് അന്വേഷണസംഘം ശ്രമിക്കുന്നത്. ക്രൈംബ്രാഞ്ചിനൊപ്പം റവന്യൂ ഉദ്യോഗസ്ഥരുടെ സംഘവും വീട്ടില് പരിശോധനയ്ക്കായി എത്തിയിട്ടുണ്ട്. ഉത്രയുടെ കുടുംബ നല്കിയ ഗാര്ഹിക പീഡനക്കേസ് സംബന്ധിച്ച അന്വേഷണത്തിനാണ് സ്പെഷ്യല് ബ്രാഞ്ച് വീട്ടിലെത്തിയത്. ഫോറന്സിക് സംഘവും സൂരജിന്റെ വീട്ടിലെത്തി പരിശോധന നടത്തുന്നുണ്ട്.
അതേസമയം കേസില് സൂരജിനൊപ്പം കൂട്ടുപ്രതിയായ കല്ലുവാതുക്കല് സുരേഷ് എന്ന സുരേഷ് കുമാറിനെ കേസില് മാപ്പുസാക്ഷിയാക്കിയേക്കും എന്നാണ് സൂചന.
ഉത്ര കൊലപാതകക്കേസില് അന്വേഷണ സംഘത്തോട് സൂരജിന്്റെ അച്ഛന് സഹകരിക്കുന്നില്ലെന്ന് റിപ്പോർട്ട്. ചോദ്യം ചെയ്യലില് സൂരജിന്്റെ അച്ഛനായ സുരേന്ദ്രന് പണിക്കര് സഹകരിക്കുന്നില്ലെന്ന് ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര് വ്യക്തമാക്കി. സംഭവത്തില് തനിക്ക് ഒന്നുമറിയില്ല എന്ന നിലപാടാണ് സുരേന്ദ്രന് അവര്ത്തിക്കുന്നത്. ഇയാള് മദ്യപിച്ചു ഉത്രയെ അസഭ്യം പറഞ്ഞിരുന്നതായി വിവരം ലഭിച്ചിരുന്നു. ഇതിനെ അടിസ്ഥാനമാക്കി പൊലീസ് കൂടുതല് ചോദ്യം ചെയ്യലിന് വിധേയനാക്കിയെങ്കിലും സുരേന്ദ്രന് സഹകരിച്ചിരുന്നില്ല. അടൂരിലെ വീട്ടില് നേരത്തെ സൂരജ് പാമ്ബുമായി എത്തിയത് കണ്ടതായി അടുത്ത ബന്ധു വെളിപ്പെടുത്തിയിരുന്നു. യുവതിയുടെ മരണശേഷം ഉത്രയുടെ വീട്ടുകാരോടാണ് ബന്ധു ഇക്കാര്യങ്ങള് വെളിപ്പെടുത്തിയത്. കേസില് ഈ മൊഴി നിര്ണായകമായേക്കും.
സൂരജിന്്റെ സാമ്ബത്തിക ഇടപാടുകളില് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സൂരജിനെ ബാങ്കുകളില് എത്തിച്ചു തെളിവെടുപ്പ് നടത്താനും ആലോചനയുണ്ട്. ഉത്രയ്ക്ക് എല്ഐസി പോളിസി എടുത്തതുമായി ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. അയല്വാസികളില് നിന്നും വിവരം ശേഖരിച്ചിരുന്നു. സൂരജിന് പാമ്ബിനെ നല്കിയ സുരേഷിനെ വീണ്ടും ചോദ്യം ചെയ്തേക്കും.
പാമ്ബ് കടിയേറ്റതിനെ തുടര്ന്ന് ചികിത്സയില് കഴിയവെ വീണ്ടും പാമ്ബ് കടിച്ച് മരിച്ച ഉത്രയുടെ മരണം കൊലപാതകമാണെന്ന് കഴിഞ്ഞ ആഴ്ചയാണ് പൊലീസ് കണ്ടെത്തിയത്. ഭര്ത്താവായ സൂരജ് വീണ്ടും വിവാഹം കഴിക്കുന്നതിനും ഭാര്യയുടെ സ്വത്ത് കൈവശപ്പെടുത്തുന്നതിനുമായിട്ടാണ് പാമ്ബിനെ കൊണ്ട് ഉത്രയെ കടിപ്പിച്ച് കൊന്നതെന്ന് പൊലീസിനോട് സമ്മതിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























