പ്രണയം നടിച്ചു പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു ; ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു
ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ച് ജാമ്യം നേടിയ പീഡനക്കേസ് പ്രതിയെ അറസ്റ്റ് ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഫര്‍ ഷായെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ അറസ്റ്റ് ചെയ്യാനും പോക്സോ കോടതിയില്‍ ഹാജരാക്കാനുമുള്ള ഹൈക്കോടതി ഉത്തരവ്പ്രകാരമാണ് അറസ്റ്റ്.
ആലപ്പുഴ തുറവൂര്‍ സ്വദേശിനിയായ ഈവ ആന്‍ണി (ഗോപിക-17) യെ എറണാകുളം കുമ്ബളം മുട്ടിങ്കല്‍ സഫര്‍ ഷാ (32) പ്രണയം നടിച്ചു കാറില്‍ കയറ്റി വാല്‍പ്പാറയില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തെന്നതാണ് കേസ്. ജനുവരി ഏഴിനാണ് കൊല്ലപ്പെട്ടത്. അടുത്ത ദിവസം പ്രതി അറസ്റ്റിലായി. കേസില്‍ 83 ദിവസം പിന്നിട്ട ഏപ്രില്‍ ഒന്നിന് അന്വേഷണ സംഘം എറണാകുളത്തെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഇതു മറച്ചുവച്ചു പ്രതി ജാമ്യം തേടുകയായിരുന്നു.
അന്വേഷണസംഘം കുറ്റപത്രം നല്കിയതു മറച്ചുവച്ചു പ്രതി നല്കിയ ഹര്‍ജി, ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് ഹൈക്കോടതി പരിഗണിച്ചത്. ഈ സമയം കുറ്റപത്രം സമര്‍പ്പിച്ച വിവരം പ്രോസിക്യൂഷന് അറിയിച്ചില്ല. ഇതു സംബന്ധിച്ചു കൃത്യമായ വിവരം പ്രോസിക്യൂഷനു പോലീസ് നല്‍കിയില്ലെന്നും ആക്ഷേപമുണ്ട്.
മേയ് 12 നാണ് പ്രതിക്കു ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യവുമാണ് മുഖ്യവ്യവസ്ഥ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ 90 ദിവസം കഴിഞ്ഞിട്ടും അന്വേഷണ സംഘത്തിനു കുറ്റപത്രം നല്‍കാനായില്ലെന്ന വീഴ്ച വിധിയില്‍ എടുത്തുപറഞ്ഞിട്ടുമുണ്ട്.
സംഭവം വിവാദമായതോടെ കുറ്റപത്രം നല്കിയ വിവരം യഥാസമയം അറിയിക്കാന്‍ കഴിയാതെപോയെന്നു ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ജാമ്യ ഉത്തരവ് പുനഃപരിശോധിക്കാന്‍ ഹര്‍ജി നല്‍കിയത്.
https://www.facebook.com/Malayalivartha