സ്കൂളുകൾ തുറക്കുന്നത് വൈകും; അടുത്ത മാസമോ അതിന് ശേഷമോ മാത്രം ആകും സ്കൂളുകള്‍ തുറക്കുകയെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് വൈകും. അടുത്ത മാസമോ അതിന് ശേഷമോ മാത്രം ആകും സ്കൂളുകള്‍ തുറക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അതേസമയം സിനിമാ ഷൂട്ടിംഗിന് ഉപാധികളോടെ അനുമതി നല്കി. സെറ്റില്‍ 50 പേരില്‍ കൂടുതല്‍ പാടില്ല,. ചാനല്‍ പരിപാടികളുടെ ഷൂട്ടിംഗിനും അനുമതിയുണ്ട്. പരമാവധി 25 പേര്മാത്രമായിരിക്കണം ഉണ്ടാകേണ്ടത്.
സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കൊവിഡ് 19 രോഗം സ്ഥിരീകരിച്ചു. ഇതില്‍ 55 പേരും പുറത്തുനിന്നും സംസ്ഥാനത്തേക്ക് എത്തിയവരാണ്. കാസര്‍കോഡ്-14, മലപ്പുറം-14, തൃശൂര്‍-9, കൊല്ലം-5, പത്തനംതിട്ട-4, തിരുവനന്തപുരം-3 , എറണാകുളം-3, ആലപ്പുഴ-2, പാലക്കാട്-2, ഇടുക്കി-1 എന്നിങ്ങനെയാണ് ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. അതേസമയം 18 പേര് രോഗമുക്തി നേടിയിട്ടുമുണ്ട്.
27 പേര് വിദേശത്തുനിന്ന് സംസ്ഥാനത്തേക്ക് എത്തിയവരും 28 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരുമാണ്. രോഗം സ്ഥിരീകരിച്ചവരില്‍ എയര്‍ ഇന്ത്യ സ്റ്റാഫും മറ്റൊരാള്‍ ഹെല്‍ത്ത് വര്‍ക്കറുമാണ്. മലപ്പുറത്ത് ഏഴു പേര്‍ക്കും, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളില്‍ മൂന്ന് പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒന്ന് വീതം ആള്‍ക്കാര്‍ക്കുമാണ് രോഗം ഭേദമായിരിക്കുന്നത്.
https://www.facebook.com/Malayalivartha