സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ വൈദികൻ കെ.ജി.വർഗീസ്; ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു; ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മരിച്ചത് തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ വൈദികൻ കെ.ജി.വർഗീസ്. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി.
ഗുരുതര ശ്വാസകോശ രോഗബാധയെ തുടര്ന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് 78 വയസ്സുള്ള വൈദികന്റെ മരണം സംഭവിക്കുന്നത്.
20.04 .2020 ന് റോഡപകടത്തെ തുടർന്ന് ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 20.05.2020 ന് പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്നുതന്നെ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു. 20.05.2020 മുതൽ 31.05.2020 വരെ പെറുക്കടയിലെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അതിനു ശേഷം ഇദ്ദേഹത്തിന് ഇവിടെ വച്ച് ന്യുമോണിയ ബാധിക്കുകയും ചെയ്തു. കഴിഞ്ഞമാസം 31 വരെ ഇദ്ദേഹം പേരൂർക്കട ജനെറൽ ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ഹീമോഡൈനാമിക് കോംപ്രമൈസിനൊപ്പം ഫാസ്റ്റ് വെൻട്രിക്കുലാർ റേറ്റോടുകൂടിയ ഏട്രിയൽ ഫൈബ്രിലേഷൻ കണക്കിലെടുത്ത് പെരൂർക്കട ജനറൽ ആശുപത്രിയിൽ നിന്ന് ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയും ചെയ്തു.
അതേസമയം ചികിത്സയിലുണ്ടായിരുന്ന സമയം ഈ രോഗിയിൽ കോവിഡ് എന്ന് സംശയിക്കുന്നതിനുള്ള തെളിവുകളൊന്നും തന്നെ ലഭിച്ചിരുന്നില്ല. എന്നാൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗികളിൽ കോവിഡ് പരിശോധന നടത്തണമെന്ന നിബന്ധനയനുസരിച്ച് ഇദ്ദേഹത്തിന്റെ സ്രവം പരിശോധനക്ക് അയച്ചിരുന്നു. എന്നാൽ ഇദ്ദേഹം മരിച്ചതിനു ശേഷമാണ് കോവിഡ് പോസിറ്റീവ് ആണെന്ന കാര്യം വ്യക്തമായത്. ഈ രോഗിയിൽ മരണശേഷം COVID-I9 രോഗനിർണയം സ്ഥിരീകരിച്ചു.
ഇൻസ്റ്റിറ്റ്യൂഷണൽ മെഡിക്കൽ ബോർഡ് രോഗിയുടെ ക്ലിനിക്കൽ സവിശേഷതകളും ബയോകെമിക്കൽ വശങ്ങളും വിശകലനം ചെയ്യുകയും രോഗനിർണയം നടത്തുകയും ചെയ്തു.
കേരളത്തില് ഇന്ന് 86 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില് നിന്നുള്ള 15 പേര്ക്കും ആലപ്പുഴ ജില്ലയില് നിന്നുള്ള 10 പേര്ക്കും കാസര്ഗോഡ് ജില്ലയില് നിന്നുള്ള 9 പേര്ക്കും കൊല്ലം ജില്ലയില് നിന്നുള്ള 8 പേര്ക്കും തിരുവനന്തപുരം ജില്ലയില് നിന്നുള്ള 7 പേര്ക്കും (ഒരാള് മരണമടഞ്ഞു) കോട്ടയം, തൃശൂര്, വയനാട് ജില്ലകളില് നിന്നുള്ള 6 പേര്ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര് ജില്ലകളില് നിന്നുള്ള 5 പേര്ക്ക് വീതവും എറണാകുളം ജില്ലയില് നിന്നുള്ള 3 പേര്ക്കും പത്തനംതിട്ട ജില്ലയില് നിന്നുള്ള ഒരാള്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില് 46 പേര് വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്-1, ഒമാന്-1) 26 പേര് മറ്റ് സംസ്ഥാനങ്ങളില് (മഹാരാഷ്ട്ര-9, തമിഴ്നാട്-7, കര്ണാടക-5, ഡല്ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്-1) നിന്നും വന്നതാണ്. 12 പേര്ക്ക് സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്ക്കും മലപ്പുറം ജില്ലയിലെ 4 പേര്ക്കും കാസര്ഗോഡ്, കണ്ണൂര് ജില്ലകളിലെ ഓരോരുത്തര്ക്കുമാണ് സമ്പര്ക്കത്തിലൂടെ രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്ത്തകയ്ക്കും രോഗം ബാധിച്ചു.
https://www.facebook.com/Malayalivartha



























