സമീപ ജില്ലകളിലേക്കുള്ള കെ.എസ്.ആര്.ടി.സിയുടെ ബസ് സര്‍വിസ് ഇന്ന് ആരംഭിക്കും... ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല, കണ്ടെയിന്‍മന്റെ്, ഹോട്ട് സോണുകളില്‍ ബസുകള്‍ നിര്‍ത്തില്ല, സമീപത്തെ രണ്ടു ജില്ലകളെ ബന്ധിപ്പിച്ചാണ് സര്വിസുകളുണ്ടാകുക
സമീപ ജില്ലകളിലേക്കുള്ള കെ.എസ്.ആര്.ടി.സിയുടെ ബസ് സര്‍വിസ് ഇന്ന് ആരംഭിക്കും. 2190 ഓര്‍ഡിനറി ബസുകളും 1037 ഫാസ്റ്റ് പാസഞ്ചറുകളുമടക്കം 3227 ബസുകളാണ് സംസ്ഥാനത്താകെ സജ്ജമാക്കിയതെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. സമീപത്തെ രണ്ടു ജില്ലകളെ ബന്ധിപ്പിച്ചാണ് സര്വിസുകളുണ്ടാകുക. പുലര്‍ച്ച അഞ്ചു മുതല്‍ രാത്രി ഒമ്പതു വരെ സര്‍വിസ് സമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ബസുകളില്‍ നിന്ന് യാത്ര അനുവദിക്കില്ല.
കണ്ടെയിന്‍മന്റെ്, ഹോട്ട് സോണുകളില്‍ ബസുകള്‍ നിര്‍ത്തില്ല. സാനിറ്റൈസറുകള്‍ എല്ലാ ബസുകളിലും ഏര്‍പ്പെടുത്തും. അടുത്തഘട്ടത്തില്‍ ദീര്‍ഘദൂര സര്‍വിസുകളും അവസാന ഘട്ടത്തില്‍ അന്തര്‍ സംസ്ഥാന സര്‍വിസുകളും തുടങ്ങും. എല്ലാ സീറ്റുകളിലും യാത്രക്കാരെ ഇരുത്താന്‍ അനുമതി നല്‍കിയതിനാലാണ് ഓര്‍ഡിനറികള്‍ക്ക് ഏര്‍പ്പെടുത്തിയ നിരക്കുവര്‍ധന പിന്‍വലിച്ചതെന്ന് മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha