മകള്ക്ക് സുഖമില്ലെന്നറിഞ്ഞ് പുറപ്പെട്ട യുവാവ് റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താല് ശ്രമിക്കവേ കാര് നിയന്ത്രണം വിട്ട് മറിഞ്ഞു, തലയ്ക്ക് സാരമായി പരിക്കേറ്റ് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.... അച്ഛനു പിന്നാലെ മകളും യാത്രയായി

മകള്ക്ക് സുഖമില്ലെന്നറിഞ്ഞ് പുറപ്പെട്ട യുവാവിന് വാഹനാപകടത്തില് ദാരുണാന്ത്യം... മകളുടെ അസുഖവിവരമറിഞ്ഞ് ഭാര്യവീട്ടിലേക്ക് പുറപ്പെട്ടതായിരുന്നു. ആശുപത്രിയിലെത്തിച്ച മൂന്നുമാസം പ്രായമായ കുഞ്ഞും മരിച്ചു. മാട്ടൂല് സൗത്ത് സി.എച്ച്. സെന്ററിനു സമീപത്തെ മുക്കലക്കകത്ത് മുഹമ്മദ് ബിലാല്(32) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 9.30-ഓടെ ബിരിയാണി റോഡിലായിരുന്നു അപകടമുണ്ടായത്. മകള് ഷെസ ഫാത്തിമയ്ക്ക് സുഖമില്ലെന്നറിയിച്ചതിനെത്തുടര്ന്ന് മാട്ടൂല് സൗത്തിലെ സ്വന്തം വീട്ടില്നിന്ന് ബിരിയാണി റോഡിനു സമീപത്തെ ഭാര്യവീട്ടിലേക്ക് കാറില് പുറപ്പെട്ടതായിരുന്നു മുഹമ്മദ് ബിലാല്.
റോഡിലേക്ക് കയറിയ ഒരാളെ രക്ഷപ്പെടുത്താല് ശ്രമിക്കവേ നിയന്ത്രണംവിട്ട കാര് ഖിളര് പള്ളിക്കു സമീപത്തെ കൈത്തോട്ടിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ മുഹമ്മദ് ബിലാലിനെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തിന് കുഞ്ഞ് ചികിത്സയിലായിരുന്നു. പെട്ടെന്ന് രോഗം മൂര്ച്ഛിച്ച വിവരം ബിലാലിനെ അറിയിച്ചശേഷം മറ്റൊരു വാഹനത്തില് വീട്ടുകാര് കുട്ടിയെ ആസ്പത്രിയിലെത്തിച്ചെങ്കിലും കുഞ്ഞിനെയും രക്ഷിക്കാനായില്ല. ദുബായില് ഡ്രൈവറായി ജോലിചെയ്തിരുന്ന ബിലാല് മൂന്നുമാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയതായിരുന്നു. ലോക്ഡൗണിനെ തുടര്ന്നാണ് തിരിച്ചുപോകാന് പറ്റാതായത്.
പഴയങ്ങാടി പോലീസ് ഇന്ക്വസ്റ്റ് നടത്തിയ മൃതദേഹം കണ്ണൂര് ഗവ.മെഡിക്കല് കോളേജില് പരിശോധന നടത്തിയശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കി. തുടര്ന്ന് മാട്ടൂല് മൊഹ്ദ്ദീന് പള്ളി കബര്സ്ഥാനില് കബറടക്കി. പരേതനായ നാറാത്തെ മുഹമ്മദ് കുഞ്ഞിയുടെയും മുക്കലക്കകത്ത് ഹഫ്സത്തിന്റെയും മകനാണ് ബിലാല്.
https://www.facebook.com/Malayalivartha



























