ബീയറിന് ആവശ്യക്കാരില്ല; സ്റ്റോക്ക് കുറയ്ക്കുന്നു
സംസ്ഥാനത്തു ബീയര്‍ വില്പനയില് ഇടിവ്. വിവിധ വെയര്‍ഹൗസ് അധികൃതര്‍ ബവ്കോയ്ക്കു നല്കിയ കത്തില്‍ നിലവില്‍ ബീയര്‍ അധിക സ്റ്റോക്കുണ്ടെന്നും ഇനി അറിയിച്ചിട്ടു മാത്രം അയച്ചാല്‍ മതിയെന്നും ആവശ്യപ്പെട്ടു.
6 മാസം മാത്രമാണു ബീയറിന്റെ കാലാവധിയെന്നും ലോക്ഡൗണിനെ തുടര്‍ന്നു ബീയര്‍ കെട്ടിക്കിടക്കുന്നുണ്ടെന്നും സമൂഹ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണം ശക്തമാണ്. മഴക്കാലവും തുടങ്ങിയതും വില്പന കുറയാന്‍ കാരണമായതായി ബവ്കോ അധികൃതര്‍ പറയുന്നു.
ബീയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ മാത്രമാണു നിലവില്‍ സ്റ്റോക്കെടുക്കുന്നത്. വില്പന ഇടിഞ്ഞതോടെ ഇവരും കുറച്ചു. ബാറുകള്‍ ബീയര്‍ എടുക്കുന്നതേയില്ല.
മുന്‍പു പ്രതിദിനം 200 - 300 കെയ്സ് ബീയര്‍ വിറ്റിരുന്ന പല വെയര്‍ഹൗസുകളും ഇപ്പോള്‍ കഷ്ടിച്ച് 50 - 60 കെയ്സുകള് മാത്രമാണു വില്‍ക്കുന്നത്.
എന്നാല്‍ വിദേശമദ്യ വില്പന കുതിക്കുകയാണ്.
https://www.facebook.com/Malayalivartha