ഉത്ര വധക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തെ വട്ടം ചുറ്റിക്കാന് ശ്രമിച്ച സൂരജിന്റെ കുടുംബാംഗങ്ങളുടെ കള്ളത്തരങ്ങള് പൊലീസ് പൊളിച്ചടുക്കി... ആ മൊബൈല് റിങ്ങില് കുടുങ്ങി സൂരജിന്റെ കുടുംബം

എന്റെ പൊന്നു സാറെ എനിക്കൊന്നും അറിയില്ലെന്നായിരുന്നു സുരേന്ദ്രന്റെ മൊഴി. തുടര്ച്ചയായുള്ള ചോദ്യം ചെയ്യലില് ചില വിവരങ്ങള് പുറത്തു വന്നു. ഇതോടെ ക്രൈംബ്രാഞ്ച് സംഘം സൂരജിനെയും സുരേന്ദ്രനും ഒന്നിച്ച് ഇരുത്തി ചോദ്യം ചെയ്തു. സ്വര്ണം തന്റെ പക്കലുണ്ടെന്നും വീട്ടു പറമ്പില് കവറുകളിലാക്കി കുഴിച്ചിട്ടതായും സുരേന്ദ്രന് മൊഴി നല്കി. അതോടു കുടി പോലീസുകാര്ക്കൊന്നു മനസിലായി ഈ കണ്ടതും കാണിക്കുന്നതും അല്ല ഈ കുടുംബം . അങ്ങനെ അതൊന്നന്നെക്ഷിക്കാന് അവര് തീരുമാനിച്ചു
ഉത്ര വധക്കേസ് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘത്തെ വട്ടം ചുറ്റിക്കാന് ശ്രമിച്ച സൂരജിന്റെ കുടുംബാംഗങ്ങളുടെ കള്ളത്തരങ്ങള് പൊലീസ് പൊളിച്ചടുക്കി. തിങ്കളാഴ്ച പകലും രാത്രിയും പൊലീസ് സൂരജിന്റെ അടൂര് പറക്കോട്ടെ വീട്ടില് പരിശോധന നടത്തിയപ്പോള് വീട്ടില് എത്ര മൊബൈല് ഫോണ് ഉണ്ടെന്ന ചോദ്യത്തിന് മൂന്ന് ഫോണ് എന്നായിരുന്നു മറുപടി. അവ പൊലീസിന് കൈമാറുകയും ചെയ്തു.
രാത്രി വീണ്ടും എത്തിയ പൊലീസ് സൂരജിന്റെ അച്ഛന് സുരേന്ദ്രനെ കസ്റ്റഡിയിലെടുത്തപ്പോള് മറ്റൊരു ഫോണ് ബെല്ലടിച്ചു. ഇത് കൈയോടെ പൊലീസ് പൊക്കി.
ലോക്കറിലുണ്ടായിരുന്ന ഉത്രയുടെ സ്വര്ണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്ക്ക് പൊലീസിനെ കുഴയ്ക്കുന്ന മറുപടിയാണ് സൂരജ് നല്കിയത്. ഉത്രയുടെ വീട്ടുകാര് കൈവശപ്പെടുത്തിയെന്ന വാദത്തില് സൂരജ് ആദ്യഘട്ടത്തില് ഉറച്ചു നിന്നു. അതു പൊളിഞ്ഞപ്പോള് സ്വര്ണം വിറ്റെന്ന് കളവ് പറഞ്ഞു. പിന്നീട് ബന്ധുക്കള്ക്ക് നല്കിയതായി പറഞ്ഞു. ഇതോടെ അച്ഛന് സുരേന്ദ്രനെ കൂടി കസ്റ്റഡിയിലെടുക്കാന് പൊലീസ് തീരുമാനിച്ചു.
സ്വര്ണം കണ്ടെത്താനായി റബര് തോട്ടത്തില് പരിശോധന നടത്തിയപ്പോഴും കബളിപ്പിക്കാന് സുരേന്ദ്രന് ശ്രമിച്ചു. കുഴിച്ചിട്ട സ്ഥലം ബോധപൂര്വം മാറ്റി മാറ്റി കാണിക്കുകയായിരുന്നു. സ്വര്ണം അച്ഛനെ ഏല്പ്പിച്ചുവെന്ന് സൂരജ് മെഴി നല്കിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞപ്പോള് അവന് അങ്ങനെ പറയാന് സാദ്ധ്യതയില്ലെന്നായിരുന്നു മറുപടി. പിന്നാലെ ആഭരണങ്ങള് കാട്ടികൊടുക്കാന് സൂരജ് സുരേന്ദ്രനോട് പൊലീസിന്റെ സാന്നിദ്ധ്യത്തില് മൊബൈല് ഫോണില് പറയുകയും ചെയ്തു. 38 പവനാണ് രണ്ട് കവറുകളിലായി കുഴിച്ചിട്ടിരുന്നത്.
മിനിഞ്ഞാന്ന് സന്ധ്യയോടെ അടൂരിലെ വീട്ടിലേക്ക് സുരേന്ദ്രനെ കൊണ്ടുപോയി. രണ്ട് മണിക്കൂറോളം തിരച്ചില് നടത്തിയെങ്കിലും സ്വര്ണം കണ്ടെത്താനാകാതെ പൊലീസ് വട്ടം കറങ്ങി. സ്വര്ണം കുഴിച്ചിട്ട സ്ഥലം കൃത്യമായി സുരേന്ദ്രന് പറഞ്ഞില്ല. ഒടുവില് കൃത്യമായ സ്ഥലം കാണിച്ചു കൊടുത്തു. 37.5 പവന് സ്വര്ണം കണ്ടെത്താനായി. സ്വര്ണം കുഴിച്ചിട്ട സ്ഥലം പുല്ലുവളര്ന്ന് കാടായി മാറിയിരുന്നു.
എന്തായാലും അറസ്റ്റിലായ സൂരജിന്റെ അച്ഛന് സുരേന്ദ്രനെ രണ്ടാം പ്രതിയാക്കിയേക്കും. ഗാര്ഹിക പീഡനം, തെളിവ് നശിപ്പിക്കല്, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ഇന്നലെ പുനലൂര് കോടതിയില് ഹാജരാക്കിയ സുരേന്ദ്രനെ ക്രൈം ബ്രാഞ്ചിന്റെ ആവശ്യപ്രകാരം കസ്റ്റഡിയില് വിട്ടു.താമസിയാതെ സുരേന്ദ്രന്, ഭാര്യ, മകള്, മകന് എന്നിവരെ ഒരുമിച്ച് ചോദ്യം ചെയ്യും.
"
https://www.facebook.com/Malayalivartha



























