സൂരജിനെ രക്ഷിക്കാന് ശ്രമിച്ച പ്രാദേശിക നേതാക്കളും സുഹൃത്തും പോലീസിന്റെ നിരീക്ഷണത്തിലാണെന്ന് സൂചന... ഉത്രയുടെ കൊലക്കേസില് അറസ്റ്റിലായ ഭര്തൃപിതാവ് സുരേന്ദ്രന്, മകനെ രക്ഷിക്കാന് അഞ്ചലിലെ പ്രാദേശിക നേതാക്കളുടെ സഹായം തേടിയിരുന്നതായി സൂചന

നാട്ടിലൊരു പ്രശ്നമുണ്ടായാല് ഒരു കാര്യവുമില്ലെങ്കിലും അതിലിടപെടുന്നവരാണ് ഈ പ്രാദേശിക നേതാക്കള് .അവര് ഇടപെട്ടിട്ടുണ്ടെങ്കില് ചെറിയൊരു പ്രെശ്നം പോലും കത്തിക്കുത്തില് അവസാനിക്കാറുള്ളു അത്ര ഭീകരന്മാരാണിവര് . അങ്ങനെ ഒരു ചെറിയ കേസാണ് ഉത്രയുടെതെന്നു കരുതി സഹായിക്കാനിറങ്ങിയ സൂരജിന്റെ ഒരു സുഹൃത്തും പ്രാദേശിക നേതാവും പോലീസിന്റെ നിരീക്ഷണത്തിലാണെന്ന സൂചനകള് ലഭിക്കുകയാണ്.
ഉത്രയുടെ കൊലക്കേസില് അറസ്റ്റിലായ ഭര്തൃപിതാവ് സുരേന്ദ്രന്, മകനെ രക്ഷിക്കാന് അഞ്ചലിലെ പ്രാദേശിക നേതാക്കളുടെ സഹായം തേടിയിരുന്നതായി സൂചന. ക്രൈംബ്രാഞ്ച് സൂരജിനെ അറസ്റ്റ് ചെയ്യുന്നതിനു മുന്പാണ് ഇയാള് മകനു വേണ്ടി ഇടപെട്ടത്. അഞ്ചല് പൊലീസില്നിന്ന് അന്വേഷണം, മാനസിക പീഡനം എന്നിവ ഉണ്ടാകരുതെന്ന ആവശ്യമാണ് നേതാക്കള്ക്ക് മുന്പില് ഉന്നയിച്ചത്.
സുരേന്ദ്രന് ഒപ്പം വിദേശത്ത് 9 വര്ഷം ജോലി ചെയ്ത ആര്ച്ചല് സ്വദേശിയായ സുഹൃത്ത് വഴിയാണു നേതാക്കളെ സമീപിച്ചത്. പ്രശ്നത്തില് ഇടപെടാമെന്ന് ആദ്യം സമ്മതിച്ച നേതാക്കള് കേസിന്റെ ഗൗരവം ബോധ്യമായതോടെ പിന്മാറുകയായിരുന്നു. സൂരജിന്റെ കൊടും ക്രൂരതയുടെ ചുരുള് വളരെ പെട്ടെന്ന് അഴിഞ്ഞതോടെ പ്രശ്നത്തില് ഇടപെട്ട സുഹൃത്തും നേതാക്കളും ഞെട്ടലിലാണ്.
ഉത്രയുടെ മരണത്തില് സൂരജും കുടുംബാംഗങ്ങളും നിരപരാധികളാണന്നും മരണാനന്തര കര്മം കഴിയുന്നതിനു മുന്പ് ഉത്രയുടെ മാതാപിതാക്കള് സ്വര്ണത്തിന്റെ കാര്യം പറഞ്ഞു ബുദ്ധിമുട്ടിക്കുന്നതായും സുരേന്ദ്രന് ആര്ച്ചലിലെ സുഹൃത്തിനെയും പ്രാദേശിക നേതാവിന*!*!*!െയും ധരിപ്പിച്ചിരുന്നു. കുഞ്ഞിനെ വിട്ടുകിട്ടാന് സഹായിക്കണമെന്നും ഇയാള് ആവശ്യപ്പെട്ടിരുന്നു. സഹതാപം അര്ഹിക്കുന്ന കാര്യമെന്നു തെറ്റിദ്ധരിച്ചാണ് സുഹൃത്തും പ്രാദേശിക നേതാവും ഇടപെട്ടത്.
ഇതേസമയം, മകളുടെ മരണത്തില് സൂരജിനു പുറമേ മാതാപിതാക്കള്ക്കും സഹോദരിക്കും പങ്കുണ്ടെന്ന് ഉത്രയുടെ പിതാവ് വിജയസേനന് ആവര്ത്തിച്ചു അതെ സമയം .ഉത്ര വധക്കേസില് ഭര്ത്താവ് സൂരജിന്റെ കുടുംബം ഒന്നാകെ കരുക്കിലേക്ക്. ഗാര്ഹിക പീഡനവും കൊലപാതകത്തിന് ശേഷം തെളിവ് നശിപ്പിച്ചതിലും കുടുംബത്തിനാകെ പങ്കുണ്ടെന്ന നിഗമനത്തിലാണ് ഇപ്പോള് അന്വേഷണ സംഘം എത്തിയിട്ടുള്ളത്. തെളിവ് നശിപ്പിക്കല് കുറ്റത്തിന് അറസ്റ്റിലായ സൂരജിന്റെ അച്ഛന് സുരേന്ദ്രനെ മൂന്ന് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയില് വിട്ടു. പുനലൂര് ഒന്നാം ക്ലാസ് ജുഡിഷ്യല് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിയെ കസ്റ്റഡിയില് വിട്ടത്.
സൂരജിന്റെ അമ്മയേയും സഹോദരിയേയും കസ്റ്റഡിയിലെടുത്ത അന്വേഷണസംഘം മണിക്കൂറുകളായി ചോദ്യം ചെയ്യുകയാണ്. ഭര്ത്താവിന്റെ വീട്ടില് ഉത്ര അനുഭവിക്കേണ്ടി വന്ന പീഡനങ്ങളില് ആ വീട്ടിലെ എല്ലാവര്ക്കും പങ്കാളിത്തമുണ്ട്. ഉത്രയുടെ കൊലപാതകത്തിന് ശേഷം തെളിവു നശിപ്പിക്കാന് സൂരജിന്റെ അച്ഛനും അമ്മയും സഹോദരിയും ശ്രമിച്ചു തുടങ്ങിയ നിഗമനങ്ങളിലാണ് ഇപ്പോള് അന്വേഷണ സംഘം ഉള്ളത്. കൊലപാതകത്തിന്റെ ആസൂത്രണത്തില് കുടുംബാംഗങ്ങള്ക്കുള്ള പങ്ക് അറിയാന് ശാത്രീയമായ ചോദ്യം ചെയ്യലുകളിലേക്ക് കടക്കുകയാണ് അന്വേഷണ സംഘം ഇപ്പോള്.
അതിനിടെ സൂരജിന്റെ വീടിനുസമീപം കുഴിച്ചിട്ടിരുന്ന ആഭരണങ്ങള് ഉത്രയുടേതാണെന്ന് തിരിച്ചറിഞ്ഞു. 38 പവനാണ് വീടിന് സമീപത്ത് നിന്ന് കുഴിച്ചിട്ട നിലയില് കണ്ടെടുത്തിരുന്നത്. ഇത് ഉത്രയുടേയും കുഞ്ഞിന്റെതാണെന്നും ഉത്തരയുടെ 'അമ്മ മണിമേഖലയും സഹോദരന് വിഷുവും ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലെത്തി തിരിച്ചറിഞ്ഞു. ഉത്തരയുടെ വിവാഹ ആല്ബവുമായി എത്തി ഒത്തുനോക്കിയാണ് ആഭരണങ്ങള് തിരിച്ചറിഞ്ഞത്
https://www.facebook.com/Malayalivartha



























