സംസ്ഥാനത്ത് മഴ ശക്തമാകുന്നു... ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നാല് പരിസരവാസികള്ക്ക് ജാഗ്രതാ നിര്ദ്ദേശം നല്കാനുള്ള ആദ്യട്രയല് സൈറണ് മുഴങ്ങി, 20 വര്ഷത്തിന് ശേഷം ജൂണിലെ ഏറ്റവും ഉയര്ന്ന ജലനിരപ്പാണ് ഇന്നലെ രേഖപ്പെടുത്തിയത്

സംസ്ഥാനത്ത് മഴ കനക്കുന്നു. മഴ ശക്തമായതോടെ നദികളും നിറഞ്ഞു. മധ്യകേരളത്തിലാണ് മഴ ശക്തിയാര്ജിച്ചത്. ആറുകളില് ജലനിരപ്പ് ഉയര്ന്നുതുടങ്ങി. ഇടുക്കി അണക്കെട്ട് തുറക്കേണ്ടിവന്നാല് പരിസരവാസികള്ക്ക് ജാഗ്രതാ നിര്ദ്ദേശം നല്കാനുള്ള ആദ്യട്രയല് സൈറണ് മുഴങ്ങി. 20 വര്ഷത്തിന് ശേഷം ജൂണിലെ ഏറ്റവും ഉയര്ന്ന ജലനിരപ്പാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയത്. ജലനിരപ്പ് 2338 അടിയായി. ഇതിനുമുമ്ബ് 2000 ജൂണ് രണ്ടിനായിരുന്നു ജലനിരപ്പ് ഇത്രയും ഉയര്ന്നത്.
ചൊവ്വാഴ്ച പകല് 11 .20 ഓടെയാണ് ആദ്യപരീക്ഷണമായി എട്ടുകിലോമീറ്ററെത്തുന്ന പുതിയ സൈറണ് മുഴങ്ങിയത്.
ബുധനാഴ്ചയും ട്രയല് സൈറണ് മുഴക്കും. ഡാമിന്റെ വിവിധ ഭാഗങ്ങളില് പുതിയ സൈറണ് ട്രയല് നടത്തി ഏറ്റവും കൂടുതല് ദൂരത്തേക്ക് ശബ്ദമെത്തുന്ന രീതിയിലായിരിക്കും ക്രമീകരിക്കുക. മൂലമറ്റത്ത് നാലാമത്തെ ജനറേറ്റര്കൂടി ചൊവ്വാഴ്ച പ്രവര്ത്തനം തുടങ്ങി. ഇതോടെ വൈദ്യുതി ഉല്പാദനം 9.851 ദശലക്ഷം യൂണിറ്റായി ഉയര്ത്തി. പദ്ധതിപ്രദേശത്ത് 2.4 മില്ലിമീറ്റര് മഴ ലഭിച്ചു. ഇടുക്കി ഡാം ജലനിരപ്പില് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജലനിരപ്പ് ഷട്ടര് ലെവലിലെത്താന് 35 അടികൂടി വേണമെന്നും കലക്ടര് എച്ച് ദിനേശന് അറിയിച്ചു. 2373 അടിയാണ് ജലസംഭരണിയുടെ ഷട്ടര്ലെവല്.
ഇതില്നിന്ന് എട്ട് അടി താഴ്ചയില് 2365 അടിയില് ജലനിരപ്പ് ഉയരുമ്ബോള് നീല അലര്ട്ടും, 2371 അടിയിലെത്തുമ്ബോള് ഓറഞ്ച് അലര്ട്ടും, 2372 അടി ജലനിരപ്പ് ഉയരുമ്ബോള് റെഡ് അലര്ട്ടും പ്രഖ്യാപിക്കും.അണക്കെട്ടില് പരമാവധി സംഭരിക്കാവുന്നത് 2403 അടി ജലമാണ്. എന്തായാലും തിരുവനന്തപുരത്തും മഴ കനത്തതോടെ നഗരത്തിലെ താഴ്ന്ന ഭാഗങ്ങളില് വെള്ളം കയറി. മാലിന്യ നീക്കം പാളിയതും കാരണമായി.നെയ്യാര് ഡാമിന്റെയും അരുവിക്കര ഡാമിന്റെയും ഷട്ടറുകള് ഉയര്ത്തിയതോടെ നഗരം വെള്ളപ്പൊക്ക ഭീഷണിയിലുമായി . പലയിടത്തും വീടുകളില് വെള്ളം കയറിയതോടെ വീട്ടുകാര് ദുരിതത്തിലാണ്.
ഓടകളില് നിന്നുള്ള മാലിന്യം റോഡിലേക്കൊഴുകിയതോടെ പലയിടത്തും ഗതാഗതം തടസപ്പെട്ടു. ഇടറോഡുകളിലും വെള്ളം ഉയര്ന്നു. കിള്ളിയാറിന്റെ സമീപ പ്രദേശങ്ങള്, മുട്ടത്തറ ബൈപാസ് റോഡ്, അട്ടക്കുളങ്ങര കിള്ളിപ്പാലം ബൈപാസ് റോഡ് എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്.
https://www.facebook.com/Malayalivartha



























