സംസ്ഥാനത്ത് കാലവര്ഷം ശക്തമായതിന്റെ ഭാഗമായി വ്യാപകമായി മഴ ലഭിക്കാന് സാധ്യത ... ഗോവയില് നിന്ന് 280 കിലോമീറ്റര് അകലെ അറബിക്കടലില് രൂപം കൊണ്ട ന്യൂനമര്ദം ശക്തി പ്രാപിച്ചു നിസര്ഗ ചുഴലിക്കാറ്റായി, ഉച്ചയ്ക്കു ശേഷം മഹാരാഷ്ട്ര തീരത്തു മണിക്കൂറില് 120 കിലോമീറ്റര് വേഗത്തില് കരയില് പ്രവേശിക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് കാലവര്ഷം ശക്തമായതിന്റെ ഭാഗമായി വ്യാപകമായി മഴ ലഭിക്കാന് സാധ്യതയുണ്ടെന്ന് കേന്ദ്ര കലാവസ്ഥ വകുപ്പ് അറിയിച്ചു. ഗോവയില് നിന്ന് 280 കിലോമീറ്റര് അകലെ അറബിക്കടലില് രൂപം കൊണ്ട ന്യൂനമര്ദം ശക്തി പ്രാപിച്ചു നിസര്ഗ ചുഴലിക്കാറ്റായി മാറി. ഇന്ന് ഉച്ചയ്ക്കു ശേഷം മഹാരാഷ്ട്ര തീരത്തു മണിക്കൂറില് 120 കിലോമീറ്റര് വേഗത്തില് കരയില് പ്രവേശിക്കുമെന്നാണു കാലാവസ്ഥാ മുന്നറിയിപ്പ്.
വടക്കന് കേരളത്തില് ഇന്നു ശക്തമായ മഴയ്ക്കു സാധ്യത. കാസര്കോട്, കണ്ണൂര്, കോഴിക്കോട് ജില്ലകളില് ഓറഞ്ച് അലര്ട്ടും മലപ്പുറം, തൃശൂര്, എറണാകുളം, ഇടുക്കി ജില്ലകളില് യെലോ അലര്ട്ടും പ്രഖ്യാപിച്ചു. ഇടവപ്പാതി തുടങ്ങിയ ശേഷം കേരളത്തില് 34.3 മില്ലിമീറ്റര് മഴ ലഭിച്ചു.
സര്ക്കാര് സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കണം. ഉരുള്പൊട്ടല്/ മണ്ണിടിച്ചില് ഉണ്ടാകാന് സാധ്യതയുള്ള പ്രദേശങ്ങളിലും, ഭൂമിയില് വിള്ളലുകള് കാണപ്പെട്ട പ്രദേശങ്ങളിലും താമസിക്കുന്നവര് ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറയ്ക്ക് മാറിത്താമസിക്കാന് തയാറാകേണ്ടതാണ്. ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ച ജില്ലകളില് ബന്ധപ്പെട്ട സര്ക്കാര് വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയാറെടുപ്പുകള് നടത്താനും താലൂക്ക് തലത്തില് കണ്ട്രോള് റൂമുകള് ആരംഭിക്കാനുമുള്ള നിര്ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്കി.
ഇതോടൊപ്പം, 2ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, മലപ്പുറം, 3ന് എറണാകുളം, ഇടുക്കി, തൃശൂര്, മലപ്പുറം, 4ന് ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്, മലപ്പുറം, കോഴിക്കോട്, 5ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്, 6ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളില് കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്ട്ട് പ്രഖ്യാപിച്ചിട്ടുമുണ്ട്.
ഓറഞ്ച്, മഞ്ഞ അലര്ട്ടുകള് പ്രഖ്യാപിച്ച ജില്ലകളില് പ്രളയ സാധ്യതയുള്ള പ്രദേശങ്ങളില് താമസിക്കുന്നവരുംം 2018, 2019 ലെ പ്രളയത്തില് വെള്ളം കയറിയ പ്രദേശങ്ങളില് താമസിക്കുന്നവരും 'ഓറഞ്ച് ബുക്ക് 2020' ല് വള്നറബിള് ഗ്രൂപ്പില് പെടുത്തിയവരും അടച്ചുറപ്പില്ലാത്ത വീടുകളില് താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉള്പ്പെടുന്ന എമര്ജന്സി കിറ്റ് തയാറാക്കി വയ്ക്കണം. മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില് അധികൃതര് നിര്ദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്കു മാറണം.
ഉരുള്പൊട്ടല് സാധ്യതയുള്ള പ്രദേശങ്ങളില് താമസിക്കുന്നവരും 2018ലും 2019ലും ഉരുള്പൊട്ടലുണ്ടാവുകയോ ജിയോളജിക്കല് സര്വേ ഓഫ് ഇന്ത്യ വാസയോഗ്യമല്ലാത്തതെന്ന് കണ്ടെത്തിയ പ്രദേശങ്ങളില് താമസിക്കുന്നവരും പ്രളയത്തിലും ഉരുള്പൊട്ടലിലുമായി വീട് നഷ്ടപ്പെടുകയും ഇതുവരെ പണി പൂര്ത്തീകരിക്കാത്ത വീടുകളില് താമസിക്കുന്നവരും പ്രളയത്തില് ഭാഗികമായി കേടുപാടുകള് സംഭവിക്കുകയും അറ്റകുറ്റപ്പണികള് തീര്ക്കാത്തതുമായ വീടുകളില് താമസിക്കുന്നവരും എമര്ജന്സി കിറ്റ് തയാറാക്കണം. മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കില് സുരക്ഷിത സ്ഥാനത്തേക്കു മാറണം.
https://www.facebook.com/Malayalivartha



























