പാഠഭാഗങ്ങള്‍ അന്ന് തന്നെ പഠിച്ചുതീര്‍ക്കുന്ന ശീലം... ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ വൈകീട്ട് ചായ കുടിക്കാതെ വീട്ടിലിരുന്ന് പഠിക്കും, ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ പഠനം മുടങ്ങുമെന്ന പേടി, സമീപത്തെ വീട്ടിലേക്ക് ടി.വി കാണാന്‍ ക്ഷണിച്ചിരുന്നെങ്കിലും അവള് പോയില്ല, ഓര്‍മ്മയായത് മിടുക്കിയായി വിദ്യാര്‍ത്ഥിനി
പാഠഭാഗങ്ങള്‍ അന്ന് തന്നെ പഠിച്ചുതീര്‍ക്കുന്ന ശീലം... ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയാല്‍ വൈകീട്ട് ചായ കുടിക്കാതെ വീട്ടിലിരുന്ന് പഠിക്കും. ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചതോടെ പഠനം മുടങ്ങുമെന്ന പേടി, സമീപത്തെ വീട്ടിലേക്ക് ടി.വി കാണാന്‍ ക്ഷണിച്ചിരുന്നെങ്കിലും അവള് പോയില്ല, ഓര്‍മ്മയായത് മിടുക്കിയായി വിദ്യാര്‍ത്ഥിനി. മഹാത്മജി സാംസ്കാരിക വേദി കോട്ടക്കലില്‍ സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയതിന് അവാര്‍ഡ് ഏറ്റുവാങ്ങുന്ന ചിത്രമുണ്ട് ദേവികയുടെ കൊച്ചുവീടിന്റെ മങ്ങിയ ചുമരില്‍.
ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാത്ത മനോവിഷമത്തില്‍ ആത്മഹത്യ ചെയ്ത ഒമ്പതാം ക്ലാസുകാരി ദേവിക പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയാണെന്നതിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണിത്. ജൂനിയര്‍ റെഡ് ക്രോസില്‍ അംഗമായിരുന്ന അവള് പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്കിയായിരുന്നു. ടി.വിയുടെ പിക്ചര്‍ ട്യൂബ് കേടായതോടെ നന്നാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയിലും ടി.വി ശരിയാക്കാമെന്ന് അച്ഛന് ബാലകൃഷ്ണന് അറിയിച്ചിരുന്നു. സമീപത്തെ വീട്ടിലേക്ക് ടി.വി കാണാന്‍ ക്ഷണിച്ചിരുന്നെങ്കിലും അവള് പോയില്ല.
തിങ്കളാഴ്ച ഉച്ചക്ക് ഭക്ഷണം കഴിച്ച ശേഷം എല്ലാവരും വീട്ടിലുണ്ടായിരുന്നു. ഇളയ കുട്ടികള്‍ കളിക്കുന്നതിനിടെയാണ് കുറച്ചുകഴിഞ്ഞപ്പോള്‍ മകളെ കാണാതായത്. എല്ലായിടത്തും അന്വേഷിച്ചു. അമ്മമ്മയാണ് നൂറുമീറ്റര്‍ അകലെ ആള്‍താമസമില്ലാത്ത വീട്ടില്‍ ദേവികയുടെ കത്തിക്കരിഞ്ഞ ശരീരം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha