Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാരുണ്യ ബനവലന്റ് ഫണ്ട് (കെബിഎഫ്) മുടങ്ങി; അത്യാസന്ന രോഗികള്‍ വലയുന്നു

03 JUNE 2020 09:31 AM IST
മലയാളി വാര്‍ത്ത

കാരുണ്യ ബനവലന്റ് ഫണ്ട് (കെബിഎഫ്) മുടങ്ങി അര്‍ബുദ രോഗികളും കിഡ്‌നി രോഗികളും കഷ്ടപ്പെടുന്നു. ധനവകുപ്പിന്റെ ഉത്തരവിലെ അവ്യക്തത മൂലമാണ് സ്തംഭനം. ഉത്തരവില്‍ ഒരു വരി കൂട്ടിച്ചേര്‍ത്താല്‍ പ്രശ്‌നം തീരുമെന്നിരിക്കെ, ധനമന്ത്രിയുടെ മുന്‍പിലേക്കു വിഷയം എത്തിക്കാന്‍ ആരോഗ്യവകുപ്പു തയാറായിട്ടില്ല.

ആരോഗ്യ ഡയറക്ടര്‍ക്കും (ഡിഎച്ച്എസ്) മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും (ഡിഎംഇ), ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ തടസ്സങ്ങള്‍ എന്തൊക്കെയെന്നു ചോദിച്ച് കത്തുനല്‍കിയതു മാത്രമാണ് ഇന്നലെ ഉണ്ടായ നടപടി. നൂറുകണക്കിന് അത്യാസന്നരോഗികള്‍ക്കു ചികിത്സാസഹായം നിഷേധിക്കപ്പെട്ടതായി ബോധ്യമായതിനു ശേഷമാണ് ഈ മെല്ലെപ്പോക്കുനയം.

ചികിത്സാസഹായം മുടങ്ങിയതു സംബന്ധിച്ചു ധനവകുപ്പിനോടു ചോദിക്കണമെന്നാണ് ആരോഗ്യ മന്ത്രിയുടെ ഓഫിസിന്റെ നിലപാട്. ഈ സാമ്പത്തിക വര്‍ഷം മുഴുവന്‍ കെബിഎഫ് തുടരുമെന്നു ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചതാണെന്ന് ആരോഗ്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

സഹായം തുടരുന്നതിനുള്ള തടസ്സങ്ങളെന്തെന്ന് ആശുപത്രികളുടെ അഭിപ്രായം സ്വരൂപിക്കാനും കത്തിലുണ്ടായിരുന്നു. അനുവദിച്ച തുക തീരുന്നതു വരെ സംവിധാനം തുടരണമെന്നായിരുന്നു ആശുപത്രി സൂപ്രണ്ടുമാരുടെ മറുപടി. ഡിഎച്ച്എസും ഡിഎംഇയും ഇന്നലെ വൈകിട്ടു തന്നെ ആരോഗ്യ സെക്രട്ടറിക്കു റിപ്പോര്‍ട്ട് നല്‍കി. അതുമായി ആരോഗ്യ മന്ത്രി അടുത്ത ദിവസം ധനമന്ത്രിയെ കാണുമെന്നാണു സൂചന.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (4 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (4 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (4 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (4 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (4 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (5 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (5 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (5 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (5 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (5 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (9 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (9 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (9 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (11 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (12 hours ago)

Malayali Vartha Recommends