ബിസിനസിന് പണം കണ്ടെത്താന് ക്രൈം സിനിമകളിലെ ദൃശ്യങ്ങള് മാതൃകയാക്കി മോഷണപദ്ധതി ആസൂത്രണം ചെയ്തു

ഇക്കഴിഞ്ഞ ദിവസം രാത്രി ആലുവാമാര്ക്കറ്റ് റോഡിലെ ജ്വല്ലറിയുടെ താഴു പൊളിക്കുന്നതിനിടെ പട്രോളിങ് സംഘത്തിന്റെ പിടിയിലായ മൂവര് സംഘത്തിന്റെ ലക്ഷ്യം ഹോട്ടല് ബിസിനസിനു പണം കണ്ടെത്തലായിരുന്നുവെന്ന് പോലീസ്.
കാലടിക്കടുത്തുള്ള സ്ഥാപനത്തില് നിന്നും ഹോട്ടല് മാനേജ്മെന്റ് കോഴ്സ് പഠിച്ചിറങ്ങിയ ഇവര് പല പരിപാടികളും ചെയ്തെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ടില്ല. തുടര്ന്നാണു ജ്വല്ലറി കവര്ച്ച ആസൂത്രണം ചെയ്തതെന്നു സിഐ സൈജു കെ. പോള് പറഞ്ഞു.
അങ്കമാലി കിടങ്ങൂര് പവിഴപ്പൊങ്ങ് സ്വദേശി സജു സാബു, കോട്ടയം രാമപുരം സ്വദേശികളായ അഖില്, ജയ്സണ് എന്നിവരാണ് പിടിയിലായത്.
6 ജ്വല്ലറികളില് മോഷണത്തിനു പദ്ധതിയിട്ട അവര് അതിനു ക്രൈം സിനിമകളിലെ ദൃശ്യങ്ങള് മാതൃകയാക്കി. ഇവരുടെ പക്കല് നിന്ന് ഉപകരണങ്ങളും ആയുധങ്ങളും കണ്ടെടുത്തു. മുന്പു ക്രിമിനല് പശ്ചാത്തലമുള്ളവരല്ല ഇവരെന്നു പൊലീസ് പറഞ്ഞു.
കവര്ച്ച നടത്താന് ഉദ്ദേശിച്ച ജ്വല്ലറികളുടെ വിഡിയോ ദൃശ്യങ്ങള് സംഘം എടുത്തുവച്ചിരുന്നു. അകത്തു കടക്കേണ്ട രീതികളെ കുറിച്ചു വിശദമായ ചര്ച്ചയും നടത്തി. കവര്ച്ചയ്ക്കു ശേഷം സംശയം തോന്നാതിരിക്കാന് സ്വന്തം വീടുകളിലേക്കു മടങ്ങാനായിരുന്നു തീരുമാനം. ഫൊറന്സിക് വിദഗ്ധര്ക്കു തെളിവുകള് കിട്ടാതിരിക്കാന് മുളകുപൊടി വിതറാനും പദ്ധതിയിട്ടിരുന്നു.
https://www.facebook.com/Malayalivartha



























