ഉത്ര വധക്കേസില് സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും... സൂരജ് ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്ന് സുരേന്ദ്രന്റേയും രേണുകയുടെയും സഹോദരിയുടെയും മൊഴി, ഒരിക്കലല്ല പല തവണ കൊണ്ടു വന്നു എന്നാല് ഇങ്ങനെ ചെയ്യുമെന്ന്....സൂരജിന്റെ ആ ക്രൂരത തല കുനിച്ച് കുടുംബം

ഉത്ര വധക്കേസില് സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്ത് ഇന്നലെ വിട്ടയച്ചു. സൂരജിനെയും കുടുംബാംഗങ്ങളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതിലൂടെ അന്വേഷണ സംഘത്തിന് നിര്ണായകമായ ചില വിവരങ്ങള് ലഭിച്ചു. കൊലപാതകത്തിന്റെ ആസൂത്രണത്തിലും നടത്തിപ്പിലും കുടുംബാംഗങ്ങള്ക്ക് പങ്കുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. സുരേന്ദ്രനെ മൂന്നു ദിവസത്തേക്ക് കോടതി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില് വിട്ടു. ഉത്രയെ സൂരജ് കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് അച്ഛന് സുരേന്ദ്രന്റെ മൊഴി. ഉത്ര വധക്കേസില് സൂരജിന്റെ അമ്മയെയും സഹോദരിയെയും ജില്ലാ ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തിന്റെ ഗൂഢാലോചനയെപ്പറ്റി ഒന്നും അറിയില്ലെന്ന ഇരുവരുടെയും മൊഴി അന്വേഷണ സംഘം പൂര്ണമായി വിശ്വസിച്ചിട്ടില്ല. കോടതി കസ്റ്റഡിയില് വിട്ടു നല്കിയ സൂരജിന്റെ പിതാവ് സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ചു തെളിവെടുക്കും.
സൂരജ് ഉത്രയെ കൊല്ലുമെന്ന് അറിയില്ലായിരുന്നുവെന്നാണ് സുരേന്ദ്രന്റേയും രേണുകയുടെയും സഹോദരിയുടെയും മൊഴി. എന്നാല് പലതവണ സൂരജ് വീട്ടില് ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടു വന്നിട്ടുണ്ടെന്നു മൂവരം സമ്മതിച്ചു. സ്വര്ണാഭരണങ്ങള് ഒളിപ്പിച്ച സ്ഥലം സുരേന്ദ്രന് കാട്ടി തന്നിരുന്നതായി രേണുക വെളിപ്പെടുത്തി. അറസ്റ്റ് ഉറപ്പായ ഘട്ടത്തില് സൂരജിനെ ഒളിവില് കഴിയാന് സഹായിച്ചതായി സഹോദരിയും പറഞ്ഞു. സൂരജിന്റേയും ഇയാളുടെ അമ്മ, അച്ഛന്, സഹോദരി എന്നിവരുടെയും മൊഴികളില് വൈരുധ്യമുണ്ട്.
അതുകൊണ്ട് സൂരജിന്റേയും അച്ഛന്റേയും കസ്റ്റഡി കാലാവധി അവസാനിക്കും മുന്പ് അമ്മയെയും സഹോദരിയെയും വീണ്ടും ചോദ്യം ചെയ്യും. കോടതി മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില് നല്കിയ സുരേന്ദ്രനെ അടൂരിലെ വീട്ടിലും ഉത്രയുടെ സ്വര്ണം സൂക്ഷിച്ചിരുന്ന ബാങ്കിലുമെത്തിച്ച് തെളിവെടുക്കും. ഉത്ര വധക്കേസിലെ ഒന്നാം പ്രതി സൂരജിനെയും രണ്ടാം പ്രതിയും പാമ്പ് പിടുത്തക്കാരനുമായ സുരേഷിനെയും കസ്റ്റഡിയില് കിട്ടുന്നതിന് വനം വകുപ്പ് കോടതിയെ സമീപിക്കും.
വന്യജീവി സംരക്ഷണ നിയമപ്രകാരം സൂരജിനും സുരേഷിനുമെതിരെ വനം വകുപ്പ് കേസെടുത്തിരുന്നു. ഉത്രവധക്കേസില് നിലവില് സൂരജും അച്ഛന് സുരേന്ദ്രനും പാമ്പ് പിടുത്തക്കാരന് സുരേഷുമാണ് അറസ്റ്റിലായിട്ടുള്ളത്.
ആഭരണങ്ങള് ഒളിപ്പിച്ച കാര്യം സമ്മതിക്കുന്നുണ്ട്. ഇക്കാര്യം ഭാര്യയ്ക്കും മകള്ക്കും അറിയാമായിരുന്നു. വീട്ടില് സ്വര്ണം സൂക്ഷിച്ചാല് അത് പൊലീസ് കസ്റ്റഡിയിലെടുക്കും. അതുകൊണ്ടാണ് മണ്ണിനടിയില് ഒളിപ്പിച്ചത്. കേസിന്റെ നടത്തിപ്പിനായി പണത്തിന് ആഭരണം വില്ക്കാനായിരുന്നു തീരുമാനമെന്നും സുരേന്ദ്രന് ചോദ്യം ചെയ്യലില് വെളിപ്പെടുത്തി. ഇന്നലെ സൂരജിന്റെ വീട്ടില് നിന്ന് കണ്ടെടുത്ത സ്വര്ണാഭാരണങ്ങള് ഉത്രയുടേതാണെന്ന് വീട്ടുകാര് ഉറപ്പിച്ചു. തെളിവിനായി ഉത്രയുടേയും സൂരജിന്റെയും വിവാഹ ആല്ബവും ഹാജരാക്കി.
സൂരജിന്റെ അമ്മ രേണുകയെയും സഹോദരിയെയും അഞ്ച് മണിക്കൂറിലധികം ജില്ലാ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. സൂരജിന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റി ഇവരില് നിന്നു നിര്ണായമായ ചില വിവരങ്ങള് ലഭിച്ചിട്ടുണ്ട്. കേസില് നിലവില് സൂരജും അച്ഛന് സുരേന്ദ്രനും പാമ്പ് പാടുത്തക്കാരന് സുരേഷുമാണ് അറസ്റ്റിലായിട്ടുള്ളത്.
https://www.facebook.com/Malayalivartha



























