അന്ന് പൂച്ച ഇന്ന് പാമ്പ്; ആ സ്ത്രീയുടെ മരണം കണ്ടെത്താൻ കേരള പോലീസിന് സഹായകമായത് പൂച്ചയുടെ പോസ്റ്മോർട്ടം; നിർണ്ണായകമായത് ഇങ്ങനെ

ഉത്ര കൊലപാതക കേസിൽ പാമ്പിനെ പോസ്റ്റുമോർട്ടം നടത്തുന്നത് എന്തിനെന്ന ചോദ്യമാണ് പലർക്കും ഉള്ളത് . എന്നാൽ പാമ്പ് ഈ കേസിലെ പ്രധന കണ്ണിയാണ് . പാമ്പാണ് ഉത്ര കേസിനെ ശ്രദ്ധേയമാക്കിയതെങ്കിൽ ഒരു പൂച്ചയുടെ പോസ്റ്റുമോർട്ടം വഴിത്തിരിവുണ്ടാക്കിയ കേസുണ്ട് കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തിൽ. ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില് 2008 ലായിരുന്നു അത് നടന്നത് . ഒരു സ്ത്രീയുടെ ജഡം കണ്ടെത്തിയ കുളത്തിന് അൽപമകലെ കാണപ്പെട്ട പൂച്ചയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടായിരുന്നു തെളിവുകളില്ലാതിരുന്ന കേസിൽ പൊലീസിനു പിടിവള്ളിയായത്. പൂച്ചയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടും ഫോട്ടോയുമായി തെളിവ് അന്വേഷിച്ചു നടന്ന പൊലീസ് സംഘത്തിന് ആദ്യം നാട്ടുകാരുടെയും മറ്റും കളിയാക്കലുകൾ നേരിടേണ്ടിവന്നെങ്കിലും കേസ് തെളിഞ്ഞതോടെ വിമർശകർ തന്നെ ആദരവോടെയെത്തി. പൂച്ചയുടെ പോസ്റ്റുമോര്ട്ടത്തിലൂടെ തെളിയുന്ന ആദ്യ കേസായും അത് ചരിത്രത്തിലിടം നേടി.
ആലപ്പുഴ ജില്ലയിലെ കരീലക്കുളങ്ങരയില് പത്തിയൂര്പ്പാടത്തെ കുളത്തില് ഒരു സ്ത്രീയുടെ മൃതദേഹം പൊങ്ങി. ജനവാസമുള്ള സ്ഥലത്തായിരുന്നു വലിയ കുളം. കെട്ടിത്താഴ്ത്തിയ മൃതദേഹം അഴുകിയതിനെത്തുടർന്ന് കാലുകൾ ജലത്തിനു മുകളിൽവന്നപ്പോഴാണ് ജനങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. വയർ കുത്തികീറി കുടൽമാല പുറത്തു വന്നിരുന്നു. കുളത്തില് ശരീരം താഴ്ത്താൻ ബ്ലൗസിനടിയിലൂടെ ഒരു വേലിക്കല്ല് ചേർത്തുവച്ച് കെട്ടിയിരുന്നു. പാദങ്ങൾ സാരിയുമായി ചേർത്ത് കെട്ടി വേലിക്കല്ലുമായി ബന്ധിപ്പിച്ചിട്ടുണ്ട്. കൊലപ്പെടുത്തിയതാണെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാക്കാം. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. ആർക്കും പരിചയമുള്ള സ്ത്രീയല്ല. അടുത്ത സ്ഥലങ്ങളിൽനിന്ന് സ്ത്രീകളെ കാണാതായതായി പരാതിയുമില്ല. ആളുകൾ തിങ്ങിപാർക്കുന്ന സ്ഥലത്ത് മൃതദേഹം കണ്ടെത്തിയത് പൊലീസിനെ വലച്ചു. കായംകുളം സർക്കിൾ ഇൻസ്പെക്ടർ ഹരികൃഷ്ണനായിരുന്നു അന്വേഷണ ചുമതല.
സ്ത്രീ മരിച്ചു കിടക്കുന്നതിനടുത്ത് പാടവും കാവുമുണ്ട്. കാവിൽനിന്ന് ദുർഗന്ധം വന്നതോടെയാണ് പൊലീസ് സംഘം അവിടെ പരിശോധന നടത്തിയത്. ഒരു പൂച്ച ചത്ത് കിടക്കുന്നു. സ്ത്രീ മരിച്ചു കിടക്കുന്നതിന് 500 മീറ്റർ അകലെ കിടക്കുന്ന പൂച്ചയെ ഉദ്യോഗസ്ഥര്ക്ക് അവഗണിക്കാമായിരുന്നു. പൂച്ചയുടെ ജഡത്തിന്റെയും സ്ത്രീയുടെ മൃതശരീരത്തിന്റേയും പഴക്കമാ ണ് ഹരികൃഷ്ണൻ ശ്രദ്ധിച്ചത്. ഏകദേശം ഒരേ സമയത്താണ് രണ്ടു മരണമെന്നും മനസിലാക്കാനായി. ക്കൊപ്പം പൂച്ചയ്ക്കും പോസ്റ്റുമോർട്ടം നടത്താൻ ഹരികൃഷ്ണൻ തീരുമാനിക്കുകയായിരുന്നു . കേരള പൊലീസിന്റെ അന്വേഷണ ചരിത്രത്തിലെ വ്യത്യസ്തമായ നീക്കമായിരുന്നു അത്. പൂച്ചയ്ക്ക് ആദ്യമായി പൊലീസ് മഹസർ എഴുതി. പോസ്റ്റുമോർട്ടം നടത്താൻ വെറ്ററിനറി സർജനെ കണ്ടെത്തി. സ്ത്രീയുടെയും പൂച്ചയുടേയും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സാമ്യമുണ്ടായിരുന്നു. പൂച്ചയുടെയും സ്ത്രീയുടേയും മരണം നടന്നത് ഒരു ദിവസം. സ്ത്രീയുടെയും പൂച്ചയുടെ വയറ്റിലും ഫ്യൂരിഡാൻ എന്ന വിഷം. ഇരുവരുടേയും വയറ്റിലെ ഭക്ഷണവും ഒരേപോലെ. മൂന്നു കാര്യങ്ങൾ ഒരുപോലെ വന്നതോടെ പൊലീസ് കൊലപാതകിയിലേക്ക് ഒരു പടികൂടി അടുത്തു. പൂച്ചയുടെ ഉടമസ്ഥനെ കണ്ടെത്താൻ പൊലീസ് തീരുമാനിച്ചു. നാടുതോറും നടന്ന് കച്ചവടം നടത്തുന്ന ജലാലുദ്ദീൻ എന്ന ആളിന്റെ വീട്ടിലും പൂച്ച പോകാറുണ്ടെന്നു പൊലീസിനു മനസിലായി. അയാളുടെ വീട്ടിലെത്തിയപ്പോൾ ആൾ സ്ഥലത്തില്ല. പിന്നീടി വിളിച്ചപ്പോൾ അയാൾക്ക് പരിഭ്രമവും. ജലാലുദ്ദീനെ പൊലീസ് നിരീക്ഷണവലയത്തിലാക്കി. ഒടുവിൽ അയാളെ പിടിക്കൂടി
പാത്രക്കച്ചവടവുമായി ബന്ധപ്പെട്ട് കരുവാറ്റ എന്ന സ്ഥലത്ത് എത്തിയ ജലാലുദ്ദീൻ അവിടെ സ്ത്രീയെ പരിചയപ്പെട്ടു. അവരുടെ സ്വർണ്ണം പണയം വച്ചു. കുറേക്കാലം കഴിഞ്ഞു സ്ത്രീ ആഭരണം തിരിച്ചു ചോദിച്ചതോടെ വിരോധമായി. ഇതോടെ കൊലപ്പെടുത്താൻ തീരുമാനിച്ചു. സ്ത്രീയെ സ്നേഹത്തോടെ വിളിച്ചു തിരുവനന്തപുരത്ത് പോയി. രാത്രിയോടെ കരീലക്കുളങ്ങരയിലേക്കു മടങ്ങിയ ഇരുവരും കൊലപാതകം നടന്ന കുളത്തിനടുത്ത് എത്തി. സ്ത്രീയെ അവിടെനിർത്തി ഭക്ഷണം എടുക്കാൻ ജലാലുദ്ദീൻ വീട്ടിലേക്കുപോയി. ഭക്ഷണത്തിൽ വിഷം കലർത്തി സ്ത്രീക്ക് നൽകി അവരെ കൊലപ്പെടുത്തി. മരിച്ചശേഷം വയറുകീറി ശരീരത്തിൽ വേലിക്കല്ല് കെട്ടി കുളത്തിൽ താഴ്ത്തി. ജലാലുദ്ദിന്റെ വീട്ടിലെത്തിയ പൂച്ച ഭക്ഷണത്തിലെ ഇറച്ചിയുടെ മണം അടിച്ച് ജലാലുദ്ദീനെ പിന്തുടർന്ന് പാടത്തേക്ക് വന്നതാണ് കേസിൽ വഴിത്തിരിവായത്. വിഷം കലർത്തിയ ഭക്ഷണത്തിന്റെ അവശിഷ്ടം കഴിച്ചതോടെ പൂച്ചയും മരണപ്പെടുക്യരുന്നു. അതുപോലെ തന്നെ ഉത്ര കേസിലും പാമ്പിന്റെ സാന്നിധ്യം ഏറെ പ്രധാന്യം ഉള്ളതാണ്.
https://www.facebook.com/Malayalivartha



























