കാലവര്‍ഷം ശക്തി പ്രാപിക്കുന്നു; ജൂണ്‍ ഒന്‍പത് മുതല്‍ സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം
കാലവര്‍ഷം ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ട്രോളിങ്ങ് നിരോധനം ഏര്‍പ്പെടുത്തി കഴിഞ്ഞു . ഈ മാസം ഒന്‍പതിന് അര്‍ധരാത്രി മുതല്‍ കേരളാതീരത്ത് ട്രോളിങ്ങ് നിരോധനം നിലവില്‍ വരും. ജൂലൈ 31 അര്‍ധരാത്രി വരെ 52 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ട്രോളിംഗ് നിരോധനം. നിലവില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ഇതര സംസ്ഥാന ബോട്ടുകളും ജൂണ്‍ ഒന്‍പതിന് മുമ്പായി തീരം വിട്ടുപോകണമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേ സമയം തീവ്രചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മഹാരാഷ്ട്ര തീരത്തെത്തി. മണിക്കൂറില്‍ 72 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് ആഞ്ഞ് വീശുന്നത്. മുംബൈയടക്കമുള്ള നഗരങ്ങളില്‍ കനത്തകാറ്റും മഴയുമാണ്. അറബിക്കടലില്‍ വടക്കുകിഴക്ക് ദിശയില്‍ സഞ്ചരിക്കുന്ന നിസര്‍ഗ ഉച്ചയ്ക്കുശേഷമാണ് മഹാരാഷ്ട്ര തീരത്തെത്തിയത്. 120കിലോമീറ്റര്‍ വേഗതയുണ്ടായിരുന്ന കാറ്റ് തീരംതൊട്ടപ്പോള്‍ 72 കിലോമീറ്റര്‍ വേഗതയിലായി.
https://www.facebook.com/Malayalivartha