സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 24 പേർ രോഗമുക്തരായി... 53 പേർ വിദേശത്തു നിന്നും വന്നവർ; ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്ന 19 പേർക്കും കോവിഡുണ്ട്.. 5 ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നു..5 പേർക്ക് സമ്പർക്കം മൂലമാണു രോഗമുണ്ടായത്
സംസ്ഥാനത്ത് ഇന്ന് 82 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 24 പേർ രോഗമുക്തരായി. 53 പേർ വിദേശത്തു നിന്നും വന്നവർ. ഇതരസംസ്ഥാനങ്ങളിൽ നിന്നും വന്ന 19 പേർക്കും കോവിഡുണ്ട്. 5 ആരോഗ്യ പ്രവർത്തകർക്ക് രോഗം വന്നു. 5 പേർക്ക് സമ്പർക്കം മൂലമാണു രോഗമുണ്ടായത്
പ്രവാസികള്‍ തിരിച്ചെത്തിത്തുടങ്ങിയതോടെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായിട്ടുണ്ട്. നെഗറ്റീവ് കേസുകള്‍: തിരുവനന്തപുരം 6, കൊല്ലം 2, കോട്ടയം 3, തൃശൂർ 1, കോഴിക്കോട് 5, കണ്ണൂർ 2, കാസർകോട് 4, ആലപ്പുഴ 1. ഇന്ന് 241 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 128 ആയി
ഡല്‍ഹിയില്‍ മലയാളി നഴ്സ് കൊവിഡ് ബാധിച്ച് മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിയും ശിവാജി ആശുപത്രിയിലെ നഴ്സുമായിരുന്ന രാജമ്മ മധുസൂദനൻ ആണ് ബുധനാഴ്ച മരിച്ചത്. രാജമ്മയുടെ ഭർത്താവും നഴ്സായ മകളും ക്വാറന്റൈനിലാണ്.
ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ മലയാളി നഴ്സാണ് രാജമ്മ. നേരത്തെ സ്വകാര്യ ആശുപത്രിയായ കൽറയിലെ നഴ്സായിരുന്ന പത്തനംതിട്ട സ്വദേശി അംബിക കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. ഡൽഹിയിൽ ആരോഗ്യപ്രവർത്തകർക്ക് ഇടയിൽ കൊവിഡ് കേസുകൾ വർധിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha