Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

എത്രയോ തവണ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്..പക്ഷെ അന്ന് മനസ്സിലൊരു വാശിയുണ്ടായിരുന്നു ജീവിക്കണം മരിക്കില്ല.. "വിദ്യ" അതേത് പ്രായത്തിലും സാധ്യമാക്കാം": ഭാഗ്യലക്ഷ്മി

03 JUNE 2020 06:28 PM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന

മലയാളികളുടെ പ്രിയപ്പെട്ട ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. പഠനവും അച്ഛന്റെ വേര്‍പാടും എല്ലാം കോര്‍ത്തിണക്കി കൊണ്ടുള്ള ഒരു കുറിപ്പാണ് ഭാഗ്യലക്ഷ്മി പങ്കുവച്ചിരിക്കുന്നത്. ആത്മഹത്യ ഒരിക്കലും ഒന്നിനും ഒരു പരിഹാരമല്ലെന്ന് കുറിപ്പില്‍ പറയുന്നു.

കുറിപ്പ് ഇങ്ങനെ;

''അച്ഛന്‍ മരിച്ചപ്പോള്‍ താങ്ങാന്‍ ആളില്ലാതെ ഞങ്ങള്‍ മൂന്ന് മക്കളെയും എങ്ങനെ പോറ്റും എന്ന് ഭയന്ന് അമ്മ ആത്മഹത്യ ചെയ്യാതിരുന്നത് എന്ത് കൊണ്ടെന്ന് ഇന്നലെയാണ് ഞാന്‍ ആലോചിച്ചത്. പണ്ട് പുസ്തകം വാങ്ങാന്‍ കഴിവില്ലാതെ സ്കൂളില്‍ പോകാതിരുന്നിട്ടുണ്ട്, ഭക്ഷണം കഴിക്കാന്‍ നിവൃത്തിയില്ലാതെ വിശന്ന് സ്കൂളില്‍ പോകാന്‍ പറ്റാതിരുന്നിട്ടുണ്ട്, അന്നൊക്കെ അമ്മ സമാധാനിപ്പിക്കും, സാരല്ല്യ ഒരു നല്ല കാലം വരും. ആരെയും ആശയിക്കാത്തൊരു കാലം. ഇന്ദിര ചേച്ചി ചെറിയമ്മയുടെ കൂടെ കോയമ്ബത്തൂരായിരുന്നു.

പഠിക്കാന്‍ ബഹു മിടുക്കിയായിരുന്നു. എന്നിട്ടും ചെറിയമ്മ ചേച്ചിയെ പഠിപ്പിച്ചില്ല. ചെന്നൈയില്‍ ഞങ്ങളെ പഠിപ്പിക്കാന്‍ ഒരു വലിയ മനുഷ്യന്‍ (എലൈറ്റ് ഹോട്ടലിന്റെ മുതലാളി കുമാരേട്ടന്‍) തയാറായപ്പോള്‍ ക്യാന്‍സര്‍ രോഗിയായ അമ്മയെ ശുശ്രൂഷിക്കാന്‍ വേണ്ടി എന്റെ വിദ്യാഭ്യാസമാണ് മാറ്റിവെച്ചത്, ചോറും കൂട്ടാനും വെച്ച്‌ ബസ്സില്‍ കയറി 18 കിലോമീറ്റര്‍ ദൂരെയുള്ള ആശുപത്രിയില്‍ പോകുമ്ബോള്‍ സമപ്രായക്കാരായ കുട്ടികള്‍ സ്കൂളില്‍ പോകുന്നത് നോക്കി ഇരുന്നിട്ടുണ്ട്.

ഉണ്ണിയേട്ടന്‍ ആണ്‍കുട്ടിയല്ലേ അവന്‍ പഠിക്കട്ടെ, അമ്മ മരിച്ചപ്പോള്‍ വലിയമ്മയുടെ സംരക്ഷണത്തില്‍ വീണ്ടും പഠനം തുടര്‍ന്നു.. എങ്കിലും വീട്ടിലെ കഷ്ടപ്പാടും ദാരിദ്ര്യവും കാരണം തുടരാന്‍ സാധിച്ചില്ല, ജോലി ചെയ്യാന്‍ തുടങ്ങി... ജീവിതത്തില്‍ ആഗ്രഹിച്ചതൊന്നും ആ പ്രായത്തില്‍ സാധിച്ചില്ല. പഠിക്കാന്‍ പ്രോത്സാഹിപ്പിക്കാന്‍ ആരുമുണ്ടായില്ല. ഉണ്ണിയേട്ടന്‍ ആദ്യം ആത്മഹത്യക്ക് ശ്രമിച്ചു പിന്നെ നാട് വിട്ട് പോയി. ആര്‍ക്ക് നഷ്ടം? ആരെയാണ് കുറ്റം പറയേണ്ടത്? രോഗിയായ അമ്മയെയോ അതോ സംരക്ഷണം തന്ന വല്യമ്മയെയോ? സമൂഹത്തേയോ ?

എത്രയോ തവണ ഒറ്റക്കിരുന്ന് കരഞ്ഞിട്ടുണ്ട്..പക്ഷെ അന്ന് മനസ്സിലൊരു വാശിയുണ്ടായിരുന്നു ജീവിക്കണം മരിക്കില്ല.. "വിദ്യ" അതേത് പ്രായത്തിലും സാധ്യമാക്കാം..പക്ഷേ ഇന്ന് എനിക്ക് ജീവിക്കണം. അതിന് അദ്ധ്വാനിക്കണം എന്നൊരു വാശിയുണ്ടായിരുന്നു.. കുട്ടികള്‍ മനസിലാക്കണം അല്ലെങ്കില്‍ മനസിലാക്കി കൊടുക്കണം,നീ ജീവിച്ചാലും മരിച്ചാലും അതിന്റെ ഗുണവും ദോഷവും നിനക്ക് മാത്രമാണെന്ന് പറഞ്ഞു പഠിപ്പിക്കണം.

ആത്മഹത്യ സമൂഹത്തിനു നല്‍കുന്ന തെറ്റായ സന്ദേശമാണെന്ന് പറഞ്ഞു പഠിപ്പിക്കണം.. ഇന്ന് നിന്റെ മരണത്തില്‍ അനുശോചിക്കുന്ന മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയകള്‍ അടുത്തൊരു ആത്മഹത്യ കിട്ടുമ്ബോള്‍ അതിന് പിറകേ പോകും..അപ്പോള്‍ നീയെവിടെ? ആരും താങ്ങാന്‍ ഉണ്ടാവില്ല എന്ന് നീ മനസിലാക്കണം..ജീവിക്കാന്‍ നിനക്ക് മാത്രമേ കഴിയൂ...മരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കും.. മരിക്കാന്‍ നിരവധി കാരണങ്ങളുണ്ടാവും. ജീവിക്കാന്‍ ഒറ്റ കാരണമേയുള്ളു ജീവിക്കണം. എന്ന വാശി. (ആരുടേയും സഹതാപത്തിനല്ല ഇതെഴുതിയത്.ജീവിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയാണ് )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യതലസ്ഥാനത്ത് അഭിജീത് ദീപ്‌കെയ്ക്ക് പിന്നാലെ നേഹ ബോറയും കസ്റ്റഡിയില്‍  (3 hours ago)

പാമ്പള ഡാമിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (5 hours ago)

സൗദിയിലേക്ക് ഒക്‌ടോബര്‍ 20വരെ വിമാന സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ  (5 hours ago)

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (6 hours ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (6 hours ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (8 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (9 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (9 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (9 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (10 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (10 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (10 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (10 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (10 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends