ജേക്കബ് തോമസിന്റെ പുസ്തകത്തിന്റെ പ്രകാശനം... മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് പരിഹാസരൂപേണ മറുപടി നല്കി മുഖ്യമന്ത്രി
ജേക്കബ് തോമസിന്റെ പുസ്തകത്തിന്റെ പ്രകാശന തീയതിയും സമയവും നിശ്ചയിച്ചതെന്ന ആരോപണത്തെ പരിഹാസരൂപേണ നിരാകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്നത്തെ കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.
മുഖ്യമന്ത്രിയുടെ അനുവാദം ലഭിച്ച ശേഷമാണ് ജേക്കബ് തോമസ് ആ പുസ്തകം എഴുതിയതെന്നു അദ്ദേഹം പറയുന്നുവെന്നും ശേഷം അദ്ദേഹത്തിന് അതിന്റെ പേരില്‍ നടപടി നേരിടേണ്ടി വന്നുവെന്ന് പറയുന്നുവെന്നും അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നുമായിരുന്നു മാദ്ധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
'ഏതായാലും അതിന്റെ ഉള്ളടക്കം എന്നോട് ചോദിച്ചിട്ട് എഴുതിയതാണെന്ന് പറയാത്തത് ഭാഗ്യം. അങ്ങനെ പറഞ്ഞിട്ടില്ലല്ലോ? ഇങ്ങനെയായിരുന്നു മുഖ്യമന്ത്രി ചോദ്യത്തോട് പ്രതികരിച്ചത്. ശേഷം സമയം അതിക്രമിച്ചതിനാല്‍ അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 82 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. 53 പേര് വിദേശത്ത് നിന്ന് വന്നവര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍ 19 പേര്. അഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗബാധ. അഞ്ചുപേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.
https://www.facebook.com/Malayalivartha