ആലഞ്ചേരിയില് താമസിക്കുന്ന അമ്മയെ വിളിച്ച് തനിക്കു സുഖമില്ലെന്നും പെട്ടെന്ന് വീട്ടില് എത്തണമെന്നും ആവശ്യപ്പെട്ട് സുനില്...അച്ഛന് രാവിലെയെത്തി വിളിച്ചപ്പോള് വാതില് തുറന്നില്ല, വീട്ടിനുള്ളില് നിന്ന് കുഞ്ഞിന്റെ കരച്ചില്കേട്ട് സമീപത്തെ വീട്ടില്നിന്ന് വെട്ടുകത്തിവാങ്ങി ജനല്പ്പാളി പൊളിച്ച് നോക്കിയപ്പോള് കണ്ട കാഴ്ച കണ്ട് ഞെട്ടി....

അമ്മയും അച്ഛനും മരിച്ചതൊന്നും മൂന്നുവയസ്സുകാരി അശ്വതി അറിഞ്ഞില്ല. അവള് അമ്മയുടെ മൃതദേഹത്തില് മുലപ്പാല് നുണഞ്ഞ് കരഞ്ഞുകൊണ്ടിരിക്കുകയായിരുന്നു . അഞ്ചല് ഇടമുളയ്ക്കലായിരുന്നു ഈ കണ്ണീര്ക്കാഴ്ച. ഇടമുളയ്ക്കല് അമൃത് ഭവനില് സുനില് (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. സുനില് വീടിന്റെ കഴുക്കോലില് തൂങ്ങിയനിലയിലും സുജിനി തറയില് പായയില് മരിച്ചനിലയിലുമായിരുന്നു.വാടകവീട്ടിലാണ് ഇവര് താമസിച്ചിരുന്നത്. ഇന്നലെ പുലര്ച്ചെ അഞ്ചുമണിയോടെ സുനില് ആലഞ്ചേരിയില് താമസിക്കുന്ന അമ്മയെ വിളിച്ച് തനിക്കു സുഖമില്ലെന്നും പെട്ടെന്ന് വീട്ടില് എത്തണമെന്നും ആവശ്യപ്പെട്ടു. സുനിലിന്റെ അമ്മ സുജിനിയുടെ അച്ഛനെ വിവരമറിയിച്ചു. രാവിലെ അദ്ദേഹം വന്ന് വിളിച്ചപ്പോള് വാതില് തുറന്നില്ല. വീട്ടിനുള്ളില് നിന്ന് കുഞ്ഞിന്റെ കരച്ചില്കേട്ട് സമീപത്തെ വീട്ടില്നിന്ന് വെട്ടുകത്തിവാങ്ങി ജനല്പ്പാളി പൊളിച്ച് നോക്കിയപ്പോഴാണ് സുനിലിന്റെയും സുജിനിയുടെയും മൃതദേഹങ്ങള് കണ്ടത്. കുഞ്ഞ് അമ്മയുടെ മുലപ്പാല് കുടിച്ച് കരയുകയായിരുന്നു.
സുജിനിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം സുനില് ആത്മഹത്യ ചെയ്തതാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. ഫൊറന്സിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കുടുംബ പ്രശ്നങ്ങളാണ് മരണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. മേസ്തിരി പണിക്കാരനാണ് സുനില്. മൃതദേഹം തിരുവനന്തപുരം മെഡിക്കല് കോളേജ് ആശുപത്രിയില് പോസ്റ്റുമോര്ട്ടം നടത്തിയശേഷം ബന്ധുക്കള്ക്ക് വിട്ടുനല്കി.
"
https://www.facebook.com/Malayalivartha