അതിരപ്പിള്ളി പദ്ധിതിയില് ചിലര് കലക്കവെള്ളത്തില് മീന് പിടിക്കാന് ശ്രമിക്കുന്നുവെന്ന് എം.എം.മണി

കേന്ദ്ര ഇലക്ട്രിസിറ്റി അതോറിറ്റിയുടെ സാങ്കേതികസാമ്ബത്തിക അനുമതി, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതിവനം അനുമതി തുടങ്ങി എല്ലാതരം അനുമതികളും ലഭിച്ചിട്ടുള്ള ഒരു പദ്ധതിയാണ് അതിരപ്പിള്ളി പദ്ധതി. എന്നാല് അതിരപ്പിള്ളി പദ്ധിതി സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്ത്തകളാണ് പ്രചരിക്കുന്നതെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. എതിര്പ്പുകളെ അവഗണിച്ചുകൊണ്ട് സര്ക്കാര് പദ്ധതിയുമായി മുന്നോട്ടുപോകുന്നുവെന്ന രീതിയിലാണ് പുറത്തുവരുന്ന വാര്ത്തകള്. പ്രതിപക്ഷ നേതാവ്, കെ.പി.സി.സി. പ്രസിഡന്റ്, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് തുടങ്ങി പലരും പ്രസ്താവനകളും പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. യഥാര്ത്ഥ്യമെന്തെന്ന് അറിയാത്തതുകൊണ്ടോ അറിഞ്ഞിട്ടും കലക്കവെള്ളത്തില് മീന് പിടിക്കാം എന്ന മനോഭാവം ഉള്ളതുകൊണ്ടോ ആണ് ഇത്തരം പ്രതികരണങ്ങള് ഉണ്ടാകുന്നതെന്നും എം.എം.മണി വ്യക്തമാക്കി.
വിവിധ അതേറിറ്റികളുടെ അനുമതികളുടെ കാലാവധി തീരുന്നതിനാല് അവ പുതുക്കുന്നതിന് അപേക്ഷ നല്കാന് സംസ്ഥാന സര്ക്കാരിന്റെ എന്.ഒ.സി. ലഭ്യമാക്കണമെന്ന് കെ.എസ്.ഇ.ബി. അപേക്ഷിച്ചിരുന്നു. അതനുസരിച്ച് സര്ക്കാര് കെ.എസ്.ഇ.ബിക്ക് അനുമതി നല്കുകയായിരുന്നു. ഇത് കാലാകാലങ്ങളില് നടക്കുന്ന ഒരു സാധാരണ നടപടിക്രമം മാത്രമാണ്. സമവായം ഉണ്ടായാല് പദ്ധതി നടപ്പാക്കാനാണ് സര്ക്കാര് തീരുമാനിച്ചിട്ടുള്ളത്. പദ്ധതി ഉപേക്ഷിക്കാന് സര്ക്കാര് തീരുമാനിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha



























