സെന്സസ് ചട്ടങ്ങളിൽ ഭേദഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്ക്കായി എയ്ഡഡ്, അണ് എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല് നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്ക്കാര്

രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്ക്കായി എയ്ഡഡ്, അണ് എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല് നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര്ക്കാര്.ഇതുമായി ബന്ധപ്പെട്ട 1990ലെ സെന്സസ് ചട്ടങ്ങളിലാണ് കേന്ദ്രസര്ക്കാര് ഭേദഗതി വരുത്തിയത്.
സ്വകാര്യ സ്കൂള് അധ്യാപകരെ സെന്സസ് പ്രവര്ത്തികള്ക്ക് നിയോഗിക്കുന്നതിനെതിരെ വിവിധ ഹൈക്കോടതികള് സ്റ്റേ ഉത്തരവുകള് പുറപ്പെടുവിച്ച പശ്ചാത്തലത്തിലാണ് കേന്ദ്രസര്ക്കാരിന്റെ ഈ നീക്കം. സ്വകാര്യ അണ് എയ്ഡഡ് സ്കൂളിലെ ജീവനക്കാര് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ പരിധിയില് വരില്ലെന്നും അതിനാല് അവരെ നിര്ബന്ധിതമായി സെന്സസ് ജോലിക്ക് നിയോഗിക്കാന് സര്ക്കാരിന് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടി അലഹബാദ്, ബോംബെ, പഞ്ചാബ് - ഹരിയാന ഹൈക്കോടതികള് അധ്യാപകര്ക്ക് അനുകൂലമായി സ്റ്റേ അനുവദിച്ചിരുന്നു. ഈ നിയമപരമായ തടസ്സം നീക്കാനാണ് കേന്ദ്രം നേരിട്ട് ചട്ടങ്ങളില് മാറ്റം വരുത്തിയത്.
"
https://www.facebook.com/Malayalivartha



























