മെഡിക്കല് കോളജില് കോവിഡ് ബാധിതന് ആത്മഹത്യ ചെയ്ത സംഭവത്തില് അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കല് കോളജില് കോവിഡ് ബാധിതന് ആത്മഹത്യ ചെയ്ത സംഭവത്തില് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്ട്ട് നല്കാന് മെഡിക്കല് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ആവശ്യപ്പെട്ടു. ആനാട് സ്വദേശിയായ യുവാവാണ് ബുധനാഴ്ച രാവിലെ പതിനൊന്നരയോടെ ആശുപത്രി മുറിയില് തൂങ്ങി മരിച്ചത്. കോവിഡ് നെഗറ്റീവായതിനെ തുടര്ന്ന് ഡിസ്ചാര്ജ് ചെയ്യാന് തീരുമാനിച്ചിരുന്നു എന്നാണ് അധികൃതര് വിശദീകരിക്കുന്നത്. വീട്ടില് പോയ ശേഷം കഴിക്കാനുള്ള മരുന്നുകള് കുറിച്ചു നല്കാനായി നഴ്സ് മുറിയിലെത്തിയപ്പോള് ഇയാള് തൂങ്ങി നില്ക്കുകയായിരുന്നു എന്നാണ് റിപ്പോര്ട്ട്.
ചൊവ്വാഴ്ച ഇയാള് ആശുപത്രിയില് നിന്ന് കടന്നു കളഞ്ഞിരുന്നു. തുടര്ന്ന് ആരോഗ്യപ്രവര്ത്തകരെത്തിയാണ് ഇയാളെ തിരികെ കൊണ്ടുപോയത്. ആശുപത്രിക്ക് മേല് ഗുരുതര സുരക്ഷാ വീഴ്ച ആരോപിക്കപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.
https://www.facebook.com/Malayalivartha



























