പ്രവാസിയായ നിതിന്റെ നിര്യാണത്തില് അനുശോധിച്ച് മുഖ്യമന്ത്രി; പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്ത്തനനിരതനായിരുന്ന നിതിന്റെ മരണം വലിയൊരു നഷ്ടമാണ്

പ്രവാസിയായ നിതിന് ചന്ദ്രന്റെ നിര്യാണത്തില് അനുശോധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. തിങ്കളാഴ്ചയാണ് ഹൃദയാഘാതം മൂലം നിതിന് ദുബായില് മരിച്ചത്. നിതിന് ചന്ദ്രന്റെ വേര്പാട് നാടിനെയാകെ കണ്ണീരണിയിച്ചെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില് പങ്കു ചേരുന്നെന്നും മുഖ്യമന്ത്രി അനുശോചനക്കുറിപ്പില് പറഞ്ഞു. പ്രവാസി ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്ത്തനനിരതനായിരുന്ന നിതിന്റെ മരണം വലിയൊരു നഷ്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു.
കോഴിക്കോട് മുയിപ്പോത്ത് സ്വദേശി റിട്ട. ഹെല്ത്ത് ഇന്സ്പെക്ടര് കുനിയില് രാമചന്ദ്രന്റെയും ലതയുടെയും മകനാണ് നിതിന്. താമസ സ്ഥലത്തു മരിച്ചനിലയില് കണ്ടെത്തുകയായിരുന്നു. ഉറക്കത്തിനിടെ ഹൃദയാഘാതമുണ്ടായതാണു മരണകാരണമെന്നു കരുതുന്നു. സ്വകാര്യ കന്പനിയില് എന്ജിനിയറായ നിതിന് സാമൂഹികസേവന രംഗത്തെ നിറസാന്നിധ്യമായിരുന്നു.
ദുബായിലെ ഐടി കന്പനിയില് ഉദ്യോഗസ്ഥയായ ആതിര ഏഴുമാസം ഗര്ഭിണിയായിരുന്നു. പ്രസവത്തിന് നാട്ടിലെത്താന് താത്പര്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയും പ്രത്യേക വിമാന സര്വീസ് ആരംഭിച്ചപ്പോള് ആതിരയ്ക്ക് അവസരം ലഭിക്കുകയുമായിരുന്നു. നിതിനും ഭാര്യക്കൊപ്പം നാട്ടിലേക്കെത്താന് അവസരമുണ്ടായിരുന്നു. എന്നാല് ഭാര്യയ്ക്കൊപ്പം നാട്ടിലേയ്ക്കെത്താനുള്ള അവസരം മറ്റൊരാള്ക്കായി നിതിന് നല്കുകയായിരുന്നു.
https://www.facebook.com/Malayalivartha



























