കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര് സ്വദേശി മരിച്ചു.... കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കല് കോളജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം, സംസ്ഥാനത്ത് ആകെ കോവിഡ് മരണം 18 ആയി

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന കണ്ണൂര് സ്വദേശി മരിച്ചു. ഇരിട്ടി പയഞ്ചേരിമുക്കിലെ പി.കെ. മുഹമ്മദ് (അര്ച്ചന മുഹമ്മദ്-70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച് പരിയാരം മെഡിക്കല് കോളജിലേക്ക് മാറ്റുന്നതിനിടെയാണ് മരണം. ഇയാളുടെ മകന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് മരണം 18 ആയി. രണ്ടാഴ്ച മുമ്പാണ് മുഹമ്മദും കുടുംബവും മസ്കത്തില് നിന്ന് നാട്ടിലെത്തിയത്.
തുടര്ന്ന് വീട്ടുനിരീക്ഷണത്തില് കഴിയുകയായിരുന്നു. അര്ബുദ രോഗിയായ ഇദ്ദേഹത്തിന് ബുധനാഴ്ച വൈകീട്ട് അവശത അനുഭവപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























