കഴുത്തില് സാരി കുരുങ്ങി മരിച്ച നിലയില് ഏഴ് വയസ്സുകാരനെ കണ്ടെത്തി

തലശ്ശേരി പുന്നോലിലെ മത്സ്യത്തൊഴിലാളി രജീഷ്, ശരണ്യ ദമ്പതികളുടെ മകന് ഏഴുവയസ്സുകാരന് രജുലിനെ ബന്ധുവീട്ടില് മരിച്ച നിലയില് കണ്ടെത്തി.
കുട്ടിയുടെ അമ്മ ശരണ്യയുടെ സഹോദരന് താമസിക്കുന്ന കണ്ണൂര് വാരത്തെ റഷീദ ക്വാര്ട്ടേഴ്സിലാണ് സംഭവം. കഴുത്തില് സാരി കുടുങ്ങി മരിച്ച നിലയിലായിരുന്നു.
ചൊവ്വാഴ്ചയാണ് ശരണ്യയും കുട്ടികളും ബന്ധുവീട്ടില് എത്തിയത്. ബുധനാഴ്ച ഉച്ചയ്ക്കാണ് അടച്ചിട്ട മുറിയില് കുട്ടിയെ കഴുത്തില് ഷാള് കുടുങ്ങി മരിച്ച നിലയില് കണ്ടതെന്ന് ബന്ധുക്കള് പറഞ്ഞു. രാവിലെ ശരണ്യ വഴക്കു പറഞ്ഞതിനെ തുടര്ന്ന് കിടപ്പ് മുറിയിലേക്ക് പോയ രജുല് ഏറെ സമയം കഴിഞ്ഞിട്ടും എഴുന്നേറ്റ് വരാതായപ്പോഴാണ് കിടപ്പുമുറിയില് പോയി നോക്കിയതെന്ന് വീട്ടുകാര് പറയുന്നു.
മുറിയിലെ ഹൂക്കില് ഊഞ്ഞാല് ആടാനായി കെട്ടിയ സാരിയുടെ ഒരുഭാഗം അഴിഞ്ഞ നിലയിലായിരുന്നു. ഇതിലാണ് കുട്ടിയുടെ കഴുത്ത് കുടുങ്ങിയ നിലയില് കണ്ടത്. ഉടന് വാരത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഫൊറന്സിക് പരിശോധനയ്ക്ക് ശേഷം മൃതദേഹം പരിയാരം മെഡിക്കല് കോളജില് പോസ്റ്റ്മോര്ട്ടത്തിനായി കൊണ്ടുപോയി. 2 വയസ്സുള്ള അലംകൃതയാണു രജുലിന്റെ സഹോദരി.
അതേസമയം മരണത്തില് അസ്വാഭാവികത ഉണ്ടെന്നും കേസ് എടുത്തതായും ചക്കരക്കല് സിഐ കെ.വി.പ്രമോദന് പറഞ്ഞു.
https://www.facebook.com/Malayalivartha



























