Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി... കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്, മുഹമ്മദടക്കം കണ്ണൂരില്‍ ഇന്നലെ രോഗം സ്ഥിരീകരിച്ച നാല് പേര്‍ മസ്‌കത്തില്‍ നിന്നാണെത്തിയത്, സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി

11 JUNE 2020 07:03 AM IST
മലയാളി വാര്‍ത്ത

More Stories...

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കണ്ണൂര്‍ ഇരിട്ടി പയഞ്ചേരി പി.കെ.മുഹമ്മദ് (70) ആണ് മരിച്ചത്. ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ച മുഹമ്മദിനെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. മുഹമ്മദടക്കം കണ്ണൂരില്‍ ബുധനാഴ്ച രോഗം സ്ഥിരീകരിച്ച നാല് പേര്‍ മസ്‌കത്തില്‍ നിന്നാണെത്തിയത്. ആശുപത്രിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മരിച്ചത്.


കഴിഞ്ഞമാസം 22-നാണ് അദ്ദേഹം മസ്‌ക്കറ്റില്‍നിന്ന് കണ്ണൂര്‍ വിമാനത്താവളം വഴി എത്തിയത്. ആശുപത്രിയിലേക്ക് പോകാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം ലംഘിച്ച് കൂത്തുപറമ്പിലുള്ള മകന്റെ വീട്ടിലേക്ക് പോയതിന് അദ്ദേഹത്തിനെതിരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഒരാള്‍കൂടി മരിച്ചതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 18 ആയി.

തൃശ്ശൂരില്‍ കഴിഞ്ഞ 7-ാം തീയതി ശ്വാസ തടസത്തെ തുടര്‍ന്ന് മരിച്ച ഏങ്ങണ്ടിയൂര്‍ സ്വദേശി കുമാരന്റേത് കൊവിഡ് മരണമായിരുന്നെന്ന് ഇന്നാണ് സ്ഥിരീകരിച്ചത്. 87-കാരനായ കുമാരന്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ ആദ്യ സ്രവ പരിശോധന പോസിറ്റീവ് ആയിരുന്നു. ഫലം വന്ന ദിവസം രാത്രിയിലാണ് കുമാരന്‍ മരിച്ചത്. പിറ്റേ ദിവസം വന്ന കണക്കുകളില്‍ കുമാരന്റേത് കൊവിഡ് മരണമായി ഉള്‍പ്പെടുത്തിയിരുന്നില്ല. തുടര്‍ന്ന് ആരോഗ്യമന്ത്രിയും ഇക്കാര്യത്തില്‍ വ്യക്തത ആവശ്യമാണെന്ന് അറിയിച്ചു. തുടര്‍ന്ന് ഇന്ന് വീണ്ടും നടത്തിയ സ്രവപരിശോധനയില്‍ ഫലം പോസിറ്റീവ് ആകുകയായിരുന്നു.

ശ്വാസതടസ്സത്തെത്തുടര്‍ന്ന് ചികിത്സ തേടിയ കുമാരന്റെ സ്രവപരിശോധന നടത്തിയപ്പോള്‍ ആണ് കൊവിഡ് സ്ഥിരീകരിച്ചത്. കുമാരന് എങ്ങനെയാണ് രോഗബാധ ഉണ്ടായത് എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.

ഇനാളെ പുതുതായി 5 ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ആതവനാട്, കോട്ടയം ജില്ലയിലെ അയ്മനം, മാടപ്പള്ളി, ഇടയിരിക്കപ്പുഴ, കാസര്‍ഗോഡ് ജില്ലയിലെ വലിയപറമ്പ് എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. നിലവില്‍ ആകെ 163 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.

അതെ സമയം സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ കൂടുതല്‍ നല്‍കണ്ടേതില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. രോഗവ്യാപനം തടയുന്നതിനായി നിലവിലെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാനും ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം തീരുമാനിച്ചു. കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി ഉയരുമ്‌ബോഴും പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷയിലുള്ള ശ്രദ്ധ കുറഞ്ഞുവരുകയാണ്. ഈ സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

മാസ്‌ക്ക് , ശാരീരിക അകലം, സാനിറ്റെസേഷന്‍ എന്നിവ നിര്‍ബന്ധമാക്കും. പൊതു ഇടങ്ങളില്‍ ആള്‍ക്കൂട്ടം അനുവദിക്കില്ല. കേന്ദ്ര സര്‍ക്കാര്‍ ഈ ഘട്ടത്തില്‍ നല്‍കിയ ഇളവുകള്‍മാത്രമെ സംസ്ഥാനത്തും ഉണ്ടാകൂ. കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ട എന്നും മന്ത്രിസഭ തീരുമാനിച്ചു. വീടുകളിലെ നിരീക്ഷണം കൃത്യമായി പാലിക്കുന്നു എന്ന് ഉറപ്പാക്കാനുള്ള നടപടികളും ഉണ്ടാകും. സാമൂഹിക വ്യാപനം ഒഴിവാക്കുക, മരണസംഖ്യ കുറക്കുക എന്നിവയാണ് കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ പ്രധാന ലക്ഷ്യമെന്നും മന്ത്രിസഭ വിലയിരുത്തി.

കെ.എസ്.ആര്‍.ടി.സി എം.ഡിയുടെ അധിക ചുമതല സാമൂഹിക നീതിവകുപ്പ് സെക്രട്ടറി ബിജു പ്രഭാകറിന് നല്‍കും. ചെയര്‍മാന്‍ഗതാഗത സെക്രട്ടറി കെ.ആര്‍.ജ്യോതിലാലായിരിക്കും. യൂണിയനുകള്‍ ഏകകണ്ഠമായി മുന്നോട്ട് വെച്ച നിര്‍ദേശം സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു.

നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസര്‍കോട് വരെ സഞ്ചരിക്കാന്‍ കഴിയുന്ന സെമി ഹൈസ്പീഡ് റെയില്‍വെ പദ്ധതിയുടെ അലൈന്‍മെന്റിനും മന്ത്രിസഭായോഗം അംഗീകാരം നല്‍കി. തിരൂര്‍ മുതല്‍ കാസര്‍കോട് വരെ നിലവിലെ റെയില്‍പാതക്ക് സമാന്തരമായാവും സില്‍വര്‍ലൈനും പോകുക. 532 കിലോമീറ്റര്‍ നീളമുള്ള പാത 2024 ല്‍പൂര്‍ത്തിയാക്കാനാണ് തീരുമാനം. 66,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (38 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (48 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (54 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (3 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

Malayali Vartha Recommends