ഒന്നരക്കോടിയുടെ ഹാഷിഷ് ഓയിലും കഞ്ചാവും പിടികൂടി

ഇരിങ്ങാലക്കുടയില് നിന്നും രാജ്യാന്തര വിപണിയില് ഒരുകോടിരൂപ വിലമതിക്കുന്ന ഒരു കിലോയോളം ഹാഷിഷ് ഓയിലും അരക്കോടി രൂപ വില മതിക്കുന്ന കഞ്ചാവും പിടികൂടി. വരാപ്പുഴ സ്വദേശി കൊച്ചിക്കാട് വീട്ടില് ജോണിയുടെ മകന് അനൂപ്(39), നോര്ത്ത് പറവൂര് സ്വദേശി പാണ്ടിപ്പറമ്പില് വീട്ടില് സുരേഷിന്റെ മകന് അഖില് എന്നിവര് പിടിയിലായി.
ലോക്ഡൗണില് കുടുങ്ങിയ അതിഥി തൊഴിലാളികളെ നാട്ടിലെത്തിക്കാന് പറവൂരില് നിന്നും കൊല്ക്കത്തയിലെ മൂര്ഷിദാബാദിലേക്ക് പോയ ട്രാവലറിന്റെ എ.സിക്കുള്ളില്വച്ചാണ് മയക്കുമരുന്നു കടത്തിയത്. പ്രതികള് കഞ്ചാവും ഓയിലും വിശാഖപ്പട്ടണത്തുനിന്നാണ് വാങ്ങിയത്. എ.സി. മെക്കാനിക്കായ രണ്ടാം പ്രതി അനൂപാണ് ട്രാവലറിനു മുകളിലെ എ.സിയുടെ അടപ്പഴിച്ചു മാറ്റി കഞ്ചാവും ഓയിലും ഭദ്രമായി വച്ചത്. ഇരിങ്ങാലക്കുടയില് ഈ മാസം നടക്കുന്ന നാലാമത്തെ കഞ്ചാവു വേട്ടയാണിത്.
തൃശൂര് റൂറല് എസ്.പി വിശ്വനാഥിനു ലഭിച്ച രഹസ്യവിവരത്തെ തുടര്ന്ന് ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ഫെയ്മസ് വര്ഗീസിന്റെ നേതൃത്വത്തില് ഇന്സ്പെക്ടര് എം.ജെ. ജിജോ, എസ്.ഐ: പി.ജി. അനൂപ്, എ.എസ്.ഐ. ജസ്റ്റിന്,ഷിബു, പോലീസുദ്യോഗസ്ഥരായ സുനീഷ്, അനൂപ് ലാലന്, വൈശാഖ് മംഗലന്, സജിമോന് എന്നിവരാണു പ്രതിയെ പിടികൂടിയത്.
https://www.facebook.com/Malayalivartha



























