മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ഇന്നു രാവിലെ എട്ടു മുതല് ഘട്ടംഘട്ടമായി തുറക്കും.... തീരത്ത് വസിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്

മലങ്കര ഡാമിന്റെ ആറു ഷട്ടറുകളും ഇന്നു രാവിലെ എട്ടു മുതല് ഘട്ടംഘട്ടമായി തുറക്കും. തൊടുപുഴയാറിലേക്ക് നിയന്ത്രിത അളവില് ജലം തുറന്നുവിട്ട അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനു വേണ്ടിയാണിത്.
ഈ സാഹചര്യത്തില് തൊടുപുഴ, മുവാറ്റുപുഴ ആറുകളുടെ തീരത്ത് വസിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര് നിര്ദേശിച്ചു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര് ആവശ്യമായ അടിയന്തിര സുരക്ഷാ മുന്കരുതുല് നടപടികള് സ്വീകരിക്കണമെന്നും കലക്ടര് നിര്ദേശിച്ചു.
=
https://www.facebook.com/Malayalivartha



























