സംസ്ഥാനത്ത് ലോക്ഡൗണിനിടെ ഉയര്ത്തിയ ബസ് ചാര്ജ് കുറച്ചതിനെതിരേ സ്വകാര്യബസ് ഉടമകള് നല്കിയ ഹര്ജിയില് ജസ്റ്റീസ് രാമചന്ദ്രന് കമ്മിറ്റിയോട് രണ്ടാഴ്ചയ്ക്കുള്ളില് റിപ്പോര്ട്ട് സമര്പിക്കാന് ഹൈക്കോടതി നിര്ദ്ദേശം

സംസ്ഥാനത്ത് ലോക്ഡൗണിനിടെ ഉയര്ത്തിയ ബസ് ചാര്ജ് കുറച്ചതിനെതിരേ സ്വകാര്യബസ് ഉടമകള് നല്കിയ ഹര്ജിയില് ജസ്റ്റീസ് രാമചന്ദ്രന് കമ്മിറ്റിയോട് രണ്ടാഴ്ചയ്ക്കുള്ളില് റിപ്പോര്ട്ട് സമര്പിക്കാന് ഹൈക്കോടതി നിര്ദേശിച്ചിരുന്നു. ഇടഞ്ഞുനില്ക്കുന്ന സ്വകാര്യബസ് ഉടമകളെ അനുനയിപ്പിക്കാന് നിരക്ക് വര്ധനയാണ് സര്ക്കാര് കാണുന്ന പോംവഴി. മിനിമം ചാര്ജിലും കിലോമീറ്റര് നിരക്കിലും വര്ധനയുണ്ടാകും. മിനിമം ചാര്ജ് 10 രൂപയാക്കുന്നതും സജീവ പരിഗണനയിലുണ്ട്.
വിദ്യാര്ഥികളുടെ നിരക്കും കൂടും. യാത്രക്കാരെ കുറച്ചുകൊണ്ടുള്ള യാത്ര കെ.എസ്.ആര്.ടി.സി.ക്കും നഷ്ടമാണ്. ബസ്സുടമകളുടെ ചില ആവശ്യങ്ങള് ന്യായമാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രനും വ്യക്തമാക്കിയിരുന്നു. എറണാകുളത്ത് നടത്തിയ സിറ്റിങ്ങില് കമ്മിറ്റി സ്വകാര്യബസ്സുടമകളുടെ വാദം കേട്ടു. മിനിമം ചാര്ജ് എട്ടില്നിന്ന് പത്തുരൂപയാക്കുക. കിലോമീറ്റര് ചാര്ജ് 75 പൈസയായി ഉയര്ത്തുക വിദ്യാര്ഥികള്ക്ക് മിനിമം ചാര്ജ് നിശ്ചയിക്കുക തുടങ്ങിയവയായിരുന്നു പ്രധാന ആവശ്യങ്ങള്. വിദ്യാര്ഥി സംഘടനകള്, പൊതുപ്രവര്ത്തകര്, ഉപഭോക്താക്കള് എന്നിവരുടെ വാദം കേള്ക്കുന്നതിന് മാര്ച്ച് അവസാനം തലസ്ഥാനത്ത് സമിതി ചേരാനിരിക്കെയാണ് ലോക്ഡൗണ് പ്രഖ്യാപിച്ചത്. ഈ സിറ്റിങ് നടത്തണം.
ഒരാഴ്ചയ്ക്കുള്ളില് സമിതി ചേര്ന്ന് തീയതി നിശ്ചയിക്കും. സിറ്റിങ് കഴിഞ്ഞാലുടന് അന്തിമ റിപ്പോര്ട്ട് നല്കും. 2018 മാര്ച്ചിലാണ് ഇതിനുമുമ്പ് ബസ് ചാര്ജ് വര്ധിപ്പിച്ചത്.
https://www.facebook.com/Malayalivartha



























