വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില് സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.... വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും യുവതിയുടെ സ്വര്ണാഭരണങ്ങളും പണവും പ്രതി കൈക്കലാക്കി മറ്റൊരു പെണ്കുട്ടിയുമായി വിവാഹ നിശ്ചയം നടത്തി, ഇതില് മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് സൂചന

വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില് സുഹൃത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു.... വീട്ടമ്മയുമായി അടുപ്പം സ്ഥാപിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും യുവതിയുടെ സ്വര്ണാഭരണങ്ങളും പണവും പ്രതി കൈക്കലാക്കി മറ്റൊരു പെണ്കുട്ടിയുമായി വിവാഹ നിശ്ചയം നടത്തി, ഇതില് മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് സൂചന.
രണ്ടു മക്കളുടെ അമ്മയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തില് സുഹൃത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുമ്മിള് ഈട്ടിമൂട് അശ്വതി ഭവനില് അരുണ് എസ്. നായര് (കണ്ണന്, 27) ആണ് കിളിമാനൂര് പൊലീസിന്റെ പിടിയിലായത്. കിളിമാനൂര് കാട്ടുംപുറം മൂര്ത്തിക്കാവ് സ്വദേശിനിയായ വീട്ടമ്മയാണ് കഴിഞ്ഞയാഴ്ച ആത്മഹത്യ ചെയ്തത്. ഓട്ടോയില് പാല് വിതരണം ചെയ്യുന്ന ആളായിരുന്നു യുവാവ്. മരിച്ച വീട്ടമ്മയുമായി ഇയാള്ക്ക് വര്ഷങ്ങളുടെ അടുപ്പമുണ്ട്. ഒരുവര്ഷം മുമ്പ് തമിഴ്നാട്ടിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില് ഇവര് യാത്ര ചെയ്തിരുന്നു.
കന്യാകുമാരിയിലെ ഒരു ലോഡ്ജില് വെച്ച് യുവാവ് ഇവരെ പീഡിപ്പിച്ചത്രെ. ഇവരുമായി അടുപ്പം സ്ഥാപിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിക്കുകയും യുവതിയുടെ സ്വര്ണാഭരണങ്ങളും പണവും പ്രതി കൈക്കലാക്കുകയും ചെയ്തു. യുവതിയുടെ ഭര്ത്താവ് വിദേശത്താണ്. യുവതി മരിക്കുന്നതിന് രണ്ടു ദിവസം മുമ്പ് പ്രതിയും മറ്റൊരു പെണ്കുട്ടിയുമായി വിവാഹനിശ്ചയം നടന്നിരുന്നു. ഇതില് മനംനൊന്താണ് യുവതി ജീവനൊടുക്കിയതെന്നാണ് സൂചന.
മരിച്ച യുവതിയുടെ പക്കല് നിന്ന് കണ്ടെടുത്ത കത്തില് പ്രതിയുടെ പീഡന വിവരങ്ങളും സാമ്പത്തിക ഇടപാടുകളും വീശദികരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവിന്റെ പങ്ക് വ്യക്തമായത്. യുവതിയുടെ മരണത്തെ തുടര്ന്ന് മരണാനന്തര ചടങ്ങുകളിലും മറ്റും പ്രതി സജീവമായി ഉണ്ടായിരുന്നു.
എന്നാല്, പൊലീസ് അന്വേഷണം തന്നിലേക്ക് നീങ്ങുന്നെന്ന് മനസ്സിലാക്കിയ ഇയാള് എറണാകുളത്തെ സുഹൃത്തിന്റെ അടുത്തേക്ക് ഒളിവില് പോകുകയായിരുന്നു. ആറ്റിങ്ങല് ഡിവൈ.എസ്.പി എസ്.വൈ സുരേഷിന്റെ നിര്ദേശാനുസരണം കിളിമാനൂര് എസ്.എച്ച്.ഒ കെ.ബി. മനോജ്കുമാര്, എസ്.ഐ പ്രജു, സുരേഷ്കുമാര്, റാഫി, സി.പി.ഒ പ്രദീപ്, സന്തോഷ്കുമാര് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ പൊലീസ് കന്യാകുമാരിലും മറ്റും കൊണ്ടുപോയി തെളിവെടുപ്പ് നടത്തിയശേഷം ആറ്റിങ്ങല് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കി റിമാന്ഡ് ചെയ്തു.
"
https://www.facebook.com/Malayalivartha



























