Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

അഴിമതിക്കേസില്‍ ശബ്ദപരിശോധനാ ഫലം തെളിവായി സ്വീകരിക്കാമെന്ന് ഹൈക്കോടതി

11 JUNE 2020 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ കോട്ടയം നഗരസഭ മുന്‍ അസി. എന്‍ജിനീയര്‍, അനുവാദമില്ലാതെ ശബ്ദസാമ്പിള്‍ ശേഖരിക്കുന്നതു നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് അഴിമതിക്കേസില്‍ ശബ്ദപരിശോധനാ ഫലം തെളിവായി സ്വീകരിക്കാമെന്ന് ഹൈക്കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചു. ജസ്റ്റിസ് സുനില്‍ തോമസാണ് ഉത്തരവിട്ടത്.

കോട്ടയം നഗരസഭ മുന്‍ അസി. എന്‍ജിനീയര്‍ എം.പി. ഡെയ്സി കൈക്കൂലിക്കേസില്‍ അറസ്റ്റിലായതുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. വീട്ടിലേക്കുള്ള റോഡ് മണ്ണിട്ടുയര്‍ത്തിയെന്ന പരാതിയില്‍ അനുകൂല റിപ്പോര്‍ട്ട് നല്‍കുന്നതിനു 2,000 രൂപ കൈക്കൂലി ചോദിച്ചു വാങ്ങിയെന്നാണ് കേസ്. ഡെയ്സിയുടെ ശബ്ദപരിശോധന ആവശ്യപ്പെട്ടുള്ള വിജിലന്‍സിന്റെ അപേക്ഷ അനുവദിച്ച കോട്ടയം വിജിലന്‍സ് കോടതി ശബ്ദപരിശോധനയ്ക്കായി ജനുവരി 21-ന് തൃക്കാക്കര ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിരുന്നു.

ഏതു വ്യക്തിയുടെയും മാനസിക പരിശോധന നടത്താന്‍ അയാളുടെ അനുമതി വേണമെന്നു നിയമമുണ്ടെന്നിരിക്കേ, ശബ്ദ പരിശോധനയും ഇതില്‍പെടുമെന്നായിരുന്നു നടപടി ചോദ്യംചെയ്തുകൊണ്ട് ഡെയ്സിയുടെ വാദം. മാനസിക പരിശോധനയ്ക്കു പ്രതിയുടെ അനുവാദം വേണമെന്നും ശാസ്ത്രീയ പരിശോധനകള്‍ക്കു വേണ്ടെന്നും 2010-ല്‍ സുപ്രീം കോടതി വിധിച്ചിരുന്നു.

ശബ്ദപരിശോധനക്കു വിജിലന്‍സ് കോടതി നിര്‍ദേശം നല്‍കിയത്, ശബ്ദപരിശോധനാ ഫലം ശാസ്ത്രീയ തെളിവായി സ്വീകരിക്കാമെന്ന 2019-ലെ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയാണ്്. 2010-ലെ വിധിയില്‍ ശബ്ദ സാമ്പിള്‍ പരിശോധനയെപ്പറ്റി പറയുന്നില്ലെന്നും ഒടുവിലത്തെ സുപ്രീംകോടതി ഉത്തരവാണു നിലനില്‍ക്കുകയെന്നും വിജിലന്‍സിനുവേണ്ടി സ്പെഷല്‍ ഗവ. പ്ലീഡര്‍ എ. രാജേഷ് വാദിച്ചു.

നാര്‍ക്കോ അനാലിസിസ്, പോളിഗ്രാഫ്, ബ്രെയിന്‍മാപ്പിങ് തുടങ്ങിയ മാനസിക പരിശോധനയിലും ശാസ്ത്രീയ പരിശോധനയിലും മാനസിക പരിശോധനയിലും ശബ്ദ പരിശോധന പെടില്ല. ശബ്ദപരിശോധനയ്ക്കു രാജ്യത്തു നിയമവുമില്ല. ഈ സാഹചര്യത്തില്‍ വഴിമുട്ടിയ കേസന്വേഷണത്തില്‍ ഹൈക്കോടതി വിധി നിര്‍ണായക വഴിത്തിരിവാകും.

പലപ്പോഴും വോയ്സ് മെസേജ് വഴിയോ ഫോണ്‍ വിളി വഴിയോ ആയിരിക്കും കൈക്കൂലി ആവശ്യപ്പെടുക. കൈക്കൂലി ചോദിച്ചതും വാങ്ങിയതും തെളിയിക്കേണ്ടതിനാല്‍ ശബ്ദ പരിശോധന അനിവാര്യമാണ്.

എന്നാല്‍ ശബ്ദപരിശോധനയ്ക്ക് പ്രതിയുടെ സമ്മതം ആവശ്യമാണെന്ന കാരണത്താല്‍ ശബ്ദ പരിശോധന നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഒരു പ്രതി അയാള്‍ക്കെതിരേ തെളിവു നല്‍കുന്നത് ഭരണഘടന അനുച്ഛേദം 20(3) വിലക്കുന്നുണ്ട്. ഇതിന്റെ മറവിലാണു പ്രതികള്‍ ശബ്ദ പരിശോധന ഒഴിവാക്കിയിരുന്നത്.

രാജ്യത്ത് വിവിധ കോടതികളില്‍ ശബ്ദപരിശോധന ആവശ്യപ്പെട്ട് അന്വേഷണ ഏജന്‍സികളും പ്രതികളും നല്‍കിയ ഹര്‍ജികള്‍ കെട്ടിക്കിടക്കുകയാണ്. മാവോയിസ്റ്റ് രൂപേഷിന്റെ കേസിലും ശബ്ദപരിശോധന ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം സമ്മതിച്ചിരുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (2 minutes ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (22 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (38 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (48 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (54 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (3 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

Malayali Vartha Recommends