Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ റൂമുകളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ആത്മഹത്യകള്‍ ആരോഗ്യവകുപ്പിന് തലവേദനയാകുന്നു... വിഷയത്തില്‍ ആരോഗ്യമന്ത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി

11 JUNE 2020 11:52 AM IST
മലയാളി വാര്‍ത്ത

More Stories...

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി 

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളജിലുണ്ടായ ആത്മഹത്യ വിഷയത്തില്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ സൂപ്രണ്ടിനോട് വിശദീകരണം തേടി. ഇന്നലെ രാവിലെ 11.30 ഓടെ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന ആനാട് സ്വദേശിയും വൈകിട്ട് രോഗ ലക്ഷണങ്ങളെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന നെടുമങ്ങാട് സ്വദേശിയും ആത്മഹത്യ ചെയ്തിരുന്നു. സംഭവത്തെ രാഷ്ട്രീയ ആയുധമാക്കാന്‍ പ്രതിപക്ഷവും ബിജെപിയും തീരുമാനിച്ചിട്ടുണ്ട്.

മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ റൂമുകളില്‍ മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ആത്മഹത്യകള്‍ ആരോഗ്യവകുപ്പിന് തലവേദനയാകുകയാണ്. സര്‍ക്കാരിന്റെ അതൃപ്തി മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെയും ഡിഎംഇയും ആരോഗ്യവകുപ്പ് മന്ത്രി തന്നെ അറിയിച്ചിട്ടുണ്ട്. ഓഫീസിലേക്ക് വിളിപ്പിച്ചാണ് മന്ത്രി വിശദീകരണം തേടിയത്. സംഭവത്തെ കുറിച്ച് ആരോഗ്യവകുപ്പ് സെക്രട്ടറി ഇന്ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയേക്കും. ഇരുവരും മദ്യത്തിന് അടിമകളായിരുന്നുവെന്നാണ് മെഡിക്കല്‍ കോളജിന്റെ വിശദീകരണം. രണ്ടാമത് ആത്മഹത്യ ചെയ്ത നെടുമങ്ങാട് സ്വദേശിക്ക് കോവിഡ് ഇല്ലെന്നാണ് പരിശോധനാ റിപ്പോര്‍ട്ട്. രണ്ട് രോഗികള്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി വാര്‍ഡിലെ സുരക്ഷയും നിരീക്ഷണം ശക്തമാക്കിയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജില്‍ വീഴ്ച സംബന്ധിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

യുഡിഎഫും ബിജെപിയും സംഭവത്തെ രാഷ്ട്രീയമായി നേരിടാനുള്ള തീരുമാനത്തിലാണ്. യുവമോര്‍ച്ച പ്രവര്‍ത്തകര്‍ രാത്രി സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. യുഡിഎഫും ഇന്ന് പ്രതിഷേധ പരിപാടികള്‍ നടത്താന്‍ ആലോചിക്കുന്നുണ്ട്. ഹോസ്പിറ്റല്‍ അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായ ഗുരുതര വീഴ്ചയാണെന്നാരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ ആശുപത്രി പരിസരത്തേക്ക് പ്രകടനം നടത്തി. തലേദിവസം ചാടിപ്പോയ വ്യക്തിയെ വേണ്ട വിധം നിരീക്ഷിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ആയില്ല. മെഡിക്കല്‍ കോളജിന് പുറത്തുള്ള സംഘത്തെക്കൊണ്ട് ഈ സംഭവം അന്വേഷിക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറാകണമെന്ന് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡന്റ് ആര്‍.എസ്. രാജീവ് ആവശ്യപ്പെട്ടു

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അന്വേഷണത്തിനുത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് മന്ത്രി ആവശ്യപ്പെട്ടു. അത്യന്തം ദൗര്‍ഭാഗ്യകരമായ സംഭവമാണ് ഉണ്ടായത്. എന്തെങ്കിലും വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.


ബുധനാഴ്ച രാവിലെ 11.30 ഓടെയാണ് കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നെടുമങ്ങാട് ആനാട് സ്വദേശി ഉണ്ണി (33) തൂങ്ങിമരിച്ചത്. ഐസൊലേഷന്‍ മുറിയില്‍ തൂങ്ങിയനിലയില്‍ കണ്ടെത്തിയ ഇയാളെ ഗുരുതര നിലയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരിക്കുകയായിരുന്നു. കോവിഡ്19 രോഗത്തിന് ചികിത്സയിലായിരുന്ന ഉണ്ണി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് ഇന്നലെ മുങ്ങിയിരുന്നു. ആശുപത്രി വേഷത്തില്‍ത്തന്നെ ഓട്ടോയിലും ബസിലും കയറി വീടിന് അടുത്തെത്തിയ ഇയാളെ നാട്ടുകാര്‍ തടഞ്ഞുവച്ചു. ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനു ശേഷം ആരോഗ്യപ്രവര്‍ത്തകരെത്തി ആംബുലന്‍സില്‍ ഇയാളെ വീണ്ടും മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു.

കോവിഡ് രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലായിരുന്ന നെടുമങ്ങാട് ഹൗസിംഗ് ബോര്‍ഡ് കോളനി സ്വദേശി മുരുകേശന്‍ (38) വൈകിട്ടോടെയാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ പോയി മടങ്ങിയ മുരുകേശന് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായതോടെ ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. വീണനിലയിലാണ് ഇദ്ദേഹത്തെ കണ്ടെത്തിയതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പത്തനംതിട്ട പന്തളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹ്റൈനിൽ നിര്യാതനായി  (1 minute ago)

സെന്‍സസ് ചട്ടങ്ങളിൽ ഭേദ​ഗതി... രാജ്യത്ത് ജനസംഖ്യാ കണക്കെടുപ്പ് നടപടികള്‍ക്കായി എയ്ഡഡ്, അണ്‍ എയ്ഡഡ് സ്വകാര്യ സ്ഥാപനങ്ങളിലെയും അധ്യാപകരെയും ജീവനക്കാരെയും ഇനിമുതല്‍ നിയമിക്കാമെന്ന് വ്യക്തമാക്കി കേന്ദ്രസര  (21 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധനവ്.... പവന് 160 രൂപയുടെ വർദ്ധനവ്  (37 minutes ago)

ഐഎസ്‌എൽ ഫുട്‌ബോൾ പുതിയ സീസണിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിന്‌ ആദ്യ ജയം...  (47 minutes ago)

ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചു ദേഹത്തുവീണ് കെ.എസ്.ഇ.ബി ജീവനക്കാരന് ദാരുണാന്ത്യം  (53 minutes ago)

യു.ജി.സി-നെറ്റ് ഡിസംബർ 14 മുതൽ 19 വരെ നടക്കും...  (1 hour ago)

ഇന്ത്യൻ വനിതാ ക്രിക്കറ്റർ പൂനം റാവത്ത് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു...  (1 hour ago)

  റഷ്യക്കെതിരെ ഏർപ്പെടുത്തിയിരുന്ന ഉപരോധങ്ങളും തീരുവകളും താത്കാലികമായി ഇളവ് ചെയ്ത് ഡോണൾഡ് ട്രംപ്...  (1 hour ago)

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (1 hour ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (2 hours ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (2 hours ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (2 hours ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (2 hours ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (3 hours ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (3 hours ago)

Malayali Vartha Recommends