പരീക്ഷയ്ക്കിടെ ഇത്തരം ക്രമക്കേടുകള് കണ്ടെത്തിയാല് വിദ്യാര്ത്ഥിയെ പിന്നെ ക്ലാസില് ഇരുത്താന് പാടില്ല; ബിവിഎം കോളേജ് ഇത് ലംഘിച്ച് അഞ്ജുവിനെ ഹാളിലിരുത്തി മാനസികമായി തളര്ത്തി! കോളേജിനെതിരെ എംജി സര്വകലാശാല അന്വേഷണ സമിതി

കോപ്പിയടിച്ചെന്ന ആരോപണത്തില് വിദ്യാര്ത്ഥി ആത്മഹത്യ ചെയ്ത സംഭവത്തില് ചേര്പ്പുങ്കല് ബിവിഎം കോളേജിനെതിരെ എംജി സര്വകലാശാല അന്വേഷണ സമിതി.
പരീക്ഷയ്ക്കിടെ ഇത്തരം ക്രമക്കേടുകള് കണ്ടെത്തിയാല് വിദ്യാര്ത്ഥിയെ പിന്നെ ക്ലാസില് ഇരുത്താന് പാടില്ലെന്നാണ് സര്വകലാശാല ചട്ടമെന്നും ബിവിഎം കോളേജ് ഇത് ലംഘിച്ച് അഞ്ജുവിനെ ഹാളിലിരുത്തി മാനസികമായി തളര്ത്തിയെന്നാണ് അന്വേഷണസമിതിയുടെ വിലയിരുത്തല്.
ഡോ.എംഎസ് മുരളി,ഡോ. അജി സി പണിക്കര്,പ്രൊഫസര് വിഎസ് പ്രവീണ്കുമാര് എന്നിവരാണ് സര്വകലാശാല നിയോഗിച്ച അന്വേഷണ സമിതിയംഗങ്ങള്.
അന്വേഷണസംഘം ഇന്നലെ രാവിലെ കോളേജലെത്തി വിവരം ശേഖരിച്ചിരുന്നു. വിവരങ്ങള് ചൂണ്ടിക്കാട്ടി സിന്ഡിക്കേറ്റ് ഉപസമിതി ഇന്ന് വൈസ് ചാന്സലര്ക്ക് റിപ്പോര്ട്ട് നല്കും.
https://www.facebook.com/Malayalivartha



























