എല്ലാം ലംഘിച്ച് പാകിസ്ഥാൻ സൈന്യം ; പൊലിഞ്ഞത് ഒരു ജീവൻ; നിങ്ങൾ കണക്ക് കൊടുക്കേണ്ടി വരും

കശ്മീരില് വെടിനിര്ത്തല് ലംഘിച്ച് പാക് സൈന്യം നടത്തിയ വെടിവെയ്പില് ഒരു ജവാന് കൊല്ലപ്പെടുകയുണ്ടായി . ജമ്മുകശ്മീരിലെ രജൗറി സെക്ടറിലാണ് വെടിവെപ്പിനെ തുടര്ന്ന് ജവാന് കൊല്ലപ്പെട്ടതെന്ന് സൈനിക വൃത്തങ്ങള് അറിയിക്കുകയും ചെയ്തു . പാകിസ്താന് പ്രകോപനമില്ലാതെ വെടിവെയ്ക്കുകയായിരുന്നു. മോര്ട്ടാറുകള്, യന്ത്രത്തോക്കുകള്, ചെറുതോക്കുകള് എന്നിവ ഉപയോഗിച്ചാണ് പാക് സേന ആക്രമണം നടത്തിയത്. രജൗറി, പൂഞ്ച്, കത്വ ജില്ലകളിലാണ് വെടിനിര്ത്തല് ലംഘനമുണ്ടായത്.
ബുധനാഴ്ച രാത്രി 10നും 11നും ഇടയിലാണ് വെടിവെപ്പുണ്ടായതെന്ന് വാര്ത്താ ഏജന്സിസായ എഎന്ഐ റിപ്പോര്ട്ട് ചെയ്യുകയാണ് . യാതൊരു പ്രകോപനവുമില്ലാതെയാണ് പാകിസ്താന് വെടിനിര്ത്തല് കരാര് ലംഘനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പാകിസ്താന് അതിര്ത്തിയില് പ്രകോപനം തുടര്ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസം നൗഷേര മേഖലയിലും പാകിസ്താന് വെടിനിര്ത്തല് കരാര് ലംഘിച്ച് വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയിരുന്നു.
https://www.facebook.com/Malayalivartha



























