മരണത്തില് അശ്വിനുള്ള പങ്കിനെ കുറിച്ച് പോലീസ് .... ഭക്ഷണം പോലുമില്ലാതെ നാല് ദിനം, പത്ത് ദിവസം മകനൊപ്പം തുടര്ച്ചയായി മദ്യപാനം, തര്ക്കം; ജയമോഹന് തമ്പിയുടെ മരണം ഇങ്ങനെ...

കേരളം ഈ രണ്ടു ദിവസങ്ങളായി ഏറെ ചര്ച്ച ചെയ്ത ഒരു വാര്ത്തയാണ് മകന്റെ കയ്യാല് കൊല്ലപ്പെട്ട അച്ഛന് ജയമോഹന് തമ്പിയെ കുറിച്ച് . 1982-84 കാലത്ത് കേരള രഞ്ജി ടീമിന്റെ വിക്കറ്റ് കീപ്പര് ബാറ്റ്സ്മാന്, ക്രിക്കറ്റില് മിഡില് ഓര്ഡറില് മികച്ച പ്രകടനം. ജയമോഹന് തമ്പി ആരെന്നു സിഗ്ഓടിക്കുന്നവര്ക്കു നല്കാന് സാധിക്കുന്ന ഏറ്റവും മികച്ച ഉത്തരമാണിത് . ദുരൂഹ സാഹചര്യത്തിലായിരുന്നു ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നീടുള്ള അന്വേഷണത്തിലാണ് മകനാണ് അച്ഛനെ കൊന്നത് എന്ന ഞെട്ടിപ്പിക്കുന്ന വാര്ത്ത പുറംലോകം അറിഞ്ഞത്
. 'അച്ഛന് ഇങ്ങനെ കിടന്നുറങ്ങാറുണ്ടെന്നും അതിനാല് സംശയം ഒന്നും തോന്നിയില്ല' എന്നുമായിരുന്നു ജയ മോഹന് തമ്പിയുടെ മരണത്തെ കുറിച്ച് മകന് അശ്വിന് പോലീസിന് നല്കിയ ആദ്യമൊഴി. തുടര്ന്ന് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര് ചെയ്ത ഫോര്ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില് തെളിഞ്ഞത് കേരളമാകെ നടുങ്ങിയ ഒരു കൊലപാതകത്തിലേക്കും
ശനിയാഴ്ച പതിനൊന്ന് മണിക്ക് ശേഷമാണ് മുന് രഞ്ജി താരം ജയമോഹന് തമ്പി കൊല്ലപ്പെട്ടതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്. മരണത്തിന് വഴിവച്ചത് തുടര്ച്ചയായ മദ്യപാനവും പണത്തെ ചൊല്ലിയുള്ള തരക്കവുമായിരുന്നു എന്ന സൂചനയാണ് പോലീസ് നല്കുന്നത്. മകന് അശ്വിന് കുറ്റ സമ്മതം നടത്തിയെന്നും തിരുവനന്തപുരം ഫോര്ട്ട് സി.ഐ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് മദ്യശാലകള് തുറന്ന മെയ് 28-ന് ശേഷം എല്ലാ ദിവസവും ജയമോഹന് തമ്പിയും മകന് അശ്വിനും തുടര്ച്ചയായി മദ്യപിച്ചിരുന്നു. അവസാനത്തെ മൂന്നുനാലു ദിവസം ആഹാരം പോലും കഴിച്ചിരുന്നില്ലെന്നുമാണ് അശ്വിന് പൊലീസിന് നല്കിയ മൊഴി. അതനുസരിച്ച് പത്തു ദിവസമായി തുടര്ച്ചയായി മദ്യലഹരിയിലായിരുന്നു ജയമോഹന് തമ്പിയും മകന് അശ്വിനും. സംഭവം നടക്കുമ്പോഴും മദ്യലഹരിയിലായിരുന്നുന്നെന്നാണ് പൊലീസിന് ലഭിച്ച മൊഴി. മദ്യത്തിന് പണം നല്കുന്നതും ക്രെഡിറ്റ് കാര്ഡുമായി ബന്ധപ്പെട്ടുണ്ടായ തര്ക്കവുമാണ് കൊലയില് കലാശിച്ചതെന്നും മൊഴിയുണ്ട്.
സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്കൂറിലെ മുന് ഡെപ്യൂട്ടി ജനറല് മാനേജറായി വിരമിച്ച ജയമോഹന് തമ്പി മരിക്കുന്നത് തലയ്ക്കേറ്റ പരിക്ക് മൂലമാണെന്ന് പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടും മകന്റെ ഇടിയേറ്റ് വീണതിനെ തുടര്ന്നാണ് പരിക്ക് സംഭവിച്ചതെന്നും പോലീസ് പറയുന്നു. ഇടിയേറ്റ് വീണ ജയമോഹന് തമ്പിക്ക് തലയില് സാരമായി പരിക്കേറ്റിരുന്നു. ആന്തരിക രക്ത സ്രാവവും ശരിയായ സമയത്ത് ചികില്സ കിട്ടാത്തതുമാണ് മരണ കാരണം. പരിക്കേറ്റ് നാല് മണിക്കൂറോളം കഴിഞ്ഞാണ് മരണം സംഭവിച്ചതെന്നുമാണ് റിപ്പോര്ട്ട്. മകന്റെ ഇടിയേറ്റ് തമ്പിയുടെ മൂക്കിന്റെ പാലവും തര്ന്നിരുന്നു.
തിങ്കളാഴ്ച രാവിലെ ദുര്ഗന്ധത്തെ തുടര്ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന് രണ്ടുദിവസത്തെ പഴക്കമുണ്ടായിരുന്നു. തിങ്കളാഴ്ച രാവിലെ വീട്ടിലെ മാലിന്യം എടുക്കാന് വന്ന കുടുംബശ്രീ പ്രവര്ത്തകരാണ് ദുര്ഗന്ധം തിരിച്ചറിഞ്ഞ് വീടിന്റെ മുകള്നിലയിലെ വാടകക്കാരെ കൂട്ടി പരിശോധന നടത്തുന്നതും മൃതദേഹം കണ്ടെത്തുന്നതും.
ശനിയാഴ്ച രാവിലെ രാവിലെ തമ്പിയുടെ സുഹൃത്ത് വീട്ടിലെത്തി അശ്വിന്റെ കൈയില്നിന്ന് പണം വാങ്ങി മദ്യം വാങ്ങി നല്കിയിരുന്നു. പിന്നാലെ 11നാണ് അച്ഛനും മകനും തമ്മില് പണത്തെ ചൊല്ലം തര്ക്കമുണ്ടായത്. സിറ്റൗട്ടില് വച്ചുണ്ടായ തര്ക്കം അയല്വാസിയും ശ്രദ്ധിച്ചിരുന്നു. ഇവിടെ വച്ചാണ് തമ്പിയെ ഇടിച്ച് വീഴ്ത്തുന്നതും അദ്ദേഹത്തെ അശ്വിന് അകത്തേക്ക് വലിച്ചിഴച്ച് കൊണ്ട് പോയതും.ഇതിന് പിന്നാലെഅശ്വിന് ഇളയ സഹോദരന് ആഷിക്കിനെ വിളിച്ച് അച്ഛന് വീണതായും ആശുപത്രിയില് കൊണ്ടുപോകണമെന്നും അറിയിച്ചിരുന്നു. ഉച്ചക്ക് മൂന്നോടെയായിരുന്നു ഇത്. എന്നാല് അശ്വിനോടുതന്നെ ആശുപത്രിയില് കൊണ്ടുപോകാന് പറഞ്ഞ ആഷിക് പിന്നീട് ഫോണില് വിളിച്ചെങ്കിലും പ്രതികരണം ഉണ്ടായിരുന്നില്ല. ജയമോഹന്തമ്പിയുമായി തര്ക്കവും കൈയാങ്കളിയും ഉണ്ടാകുമ്പോള് അശ്വിന് സഹോദരനെയും ബന്ധുക്കളെയും വിളിച്ച് പറയാറുണ്ട്. ഈ പതിവാണ് ആഷിക് മോഹന് ഇടപെടാതിരുന്നതിന് കാരണം. ജയമോഹന് തമ്പിയെ മര്ദിച്ചതിന് ശേഷം അശ്വിന് വീണ്ടും മദ്യം വാങ്ങി വന്ന് വീട്ടിലിരുന്നു കുടിക്കുകയും അര്ദ്ധ ബോധാവസ്ഥയില് സിറ്റൗട്ടിന് സമീപത്തെ മുറിയില് കഴിയുകയും ചെയ്തിരുന്നു.
അശ്വിന്റെ അമിത മദ്യപാനമാണ് ഈ ആരും കൊലയിലേക്ക് കലാശിച്ചതും .ആസ്വിന്റെ ഈ സ്വഭാവം ബന്ധുക്കളെയും സഹോദരനെയും വിട്ടില് നിന്നും അകറ്റുകയായിരുന്നു. ഇടയ്ക്ക് ലഹരിവിമുക്ത കേന്ദ്രത്തില് പ്രവേശിപ്പിച്ചിരുന്ന അശ്വിന് മടങ്ങിയെത്തി വീണ്ടും മദ്യപിച്ച് പ്രശ്നങ്ങളുണ്ടാക്കുന്നതു പതിവായതോടെ കുറച്ചു ദിവസം വീട്ടില് പൂട്ടിയിടുകയും ചെയ്തിരുന്നു. അമിത മദ്യപാനം കാരണമായിരുന്നു അശ്വിന്റെ ഭാര്യയും വീടുവിടാനുള്ള കാരണം. കുവൈത്തില് ഷെഫായിരുന്ന അശ്വിന് ജോലി മതിയാക്കി തിരിച്ചെത്തിയതായിരുന്നു.
ആലപ്പുഴ എസ്ഡിവി സ്കൂളിലെ മുന് അധ്യാപകന് പി ഉണ്ണിക്കൃഷ്ണന് നായരുടെ മകനാണ് ജയമോഹന് തമ്പി. ഇക്കണോമിക്സില് എംഎ ബിരുദം നേടിയ ശേഷമാണ് എസ്ബിടി ഉദ്യോഗസ്ഥനായത്. ബാങ്ക് ഉദ്യോഗത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ജോലി ചെയ്തിട്ടുണ്ട്.
1982-84 കാലത്താണ് ജയമോഹന് തമ്പി രഞ്ജിയില് കേരളത്തിനു വേണ്ടി കളത്തിലിറങ്ങിയത്. ആറു രഞ്ജി മത്സരങ്ങളാണ് തമ്പി കേരളത്തിനു വേണ്ടി കളിച്ചിട്ടുള്ളത്. എസ്ബിടിയുടെ അതിഥിതാരമായി രണ്ടു വര്ഷത്തോളം കളിച്ചു. പിന്നീട് ബാങ്കില് ജോലിക്ക് കയറി. 20 വര്ഷത്തോളം എസ്ബിടിക്കു വേണ്ടി ജയമോഹന് തമ്പി ക്രിക്കറ്റ് കളിച്ചിരുന്നു.
https://www.facebook.com/Malayalivartha


























