മുഖ്യമന്ത്രി തിടുക്കം കാട്ടിയത്ഈ കൊടുംചതിക്കോ; അതിരപ്പിള്ളി പദ്ധതിക്ക് എന്.ഒ.സി നല്കിയ ഫയലില് ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്

അതിരപ്പിള്ളി ഫയലില് ഒപ്പിട്ടത് മുഖ്യമന്ത്രി. മുന്നണി അറിയാതെ തിടുക്കത്തില് നീക്കം. അതിരപ്പിള്ളി പദ്ധതിക്ക് എന്.ഒ.സി നല്കിയ ഫയലില് ഒപ്പിട്ടത് മുഖ്യമന്ത്രി പിണറായി വിജയന്. ഏപ്രില് പതിനെട്ടിനാണ് മുഖ്യമന്ത്രി കെഎസ്ഇബിക്ക് എന്.ഒ.സി അനുവദിച്ച് ഒപ്പിട്ടത്. ഇടതുമുന്നണിയില് ആലോചിക്കാതെയാണ് അതിരപ്പിള്ളി ഫയല് നീക്കമെന്നും വ്യക്തമാകുന്നു. ഇടതുമുന്നണിയില് ആലോചിക്കാതെ ഭരണതലത്തില് നടത്തിയ സുപ്രധാനനീക്കം മുന്നണിയിലും വന് രാഷ്ട്രീയ കോലാഹലം സൃഷ്ടിച്ചേക്കും. അതിരപ്പിള്ളി പദ്ധതിയെ വിവാദം ചൂടാകുന്നതിനിടെയാണ് പുതിയ വിവരം പുറത്തെത്തുന്നത്.
വിഷയത്തില് വൈദ്യുതിമന്ത്രി എം എം മണിയേയും തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇന്ന് രംഗത്തെത്തിയിരുന്നു. അതിരപ്പിള്ളി എല്ഡിഎഫിന്െ അജന്ഡയിലില്ലെന്ന് തുറന്നടിച്ച കാനം രാജേന്ദ്രന് ആഗ്രഹങ്ങള്ക്ക് പരിധിയില്ലെന്ന് എം എം മണിയെ പരിഹസിച്ചു. സിപിഐ അതിരപ്പിള്ളി പദ്ധതിയെ അംഗീകരിക്കില്ല. എല് ഡി എഫിന്റെ അജന്ഡയില് പദ്ധതിയില്ലെന്നും പ്രകടപത്രികയില് പറയുന്നില്ലെന്നും കാനം പറഞ്ഞു. അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി നടപ്പിലാക്കാന് സമവായ ചര്ച്ചക്ക് വിളിച്ചാല് നിലപാട് വ്യക്തമാക്കാന് സിപിഐ. ചര്ച്ചകളോട് വിയോജിപ്പില്ലെന്നും എന്നാല് അതിരപ്പിള്ളി പദ്ധതി വേണ്ടന്ന നിലപാടില് ഉറച്ചുനില്ക്കുമെന്നും സിപിഐ നേതൃത്വം വ്യക്തമാക്കി. മന്ത്രിസഭയിലോ മുന്നണിയിലോ വരാതെ എന്ഒസി നല്കിയതില് സിപിഐക്ക് കടുത്ത വിയോജിപ്പുണ്ട്.
കാലഹരണപ്പെട്ട അനുമതി പുതുക്കാന് കെ.എസ്.ഇ.ബി പോയത് ഉദ്യോഗസ്ഥ തല നടപടി ആവാം. പക്ഷെ സിപിഐ നിലപാട് വ്യക്തമായിരിക്കെ മന്ത്രിസഭയില് ആലോചിക്കാത്തതില് സിപിഐക്ക് അമര്ഷമുണ്ട്. കലാവാസ്ഥ വ്യതിയാനം സംസ്ഥാനത്ത് പ്രകടമായിരിക്കെ പരിസ്ഥിയെ ദുര്ബലപ്പെടുത്തുന്ന നിലപാടിലേക്ക് ഇടതുമുന്നണി പോകരുതെന്ന് കക്ഷിനേതാക്കളെ കണ്ട് സിപിഐ അറിയിക്കും
https://www.facebook.com/Malayalivartha


























