പ്രവാസികാര്യ വകുപ്പിന്റെ ഓഫിസ് നവീകരിക്കാന് രണ്ടുകോടി രൂപ; നാട്ടിലേക്ക് മടങ്ങാനാകാതെ പ്രവാസികള് ബുദ്ധി മുട്ടുന്നു

കോവിഡിന് പിന്നാലെ വന് സാമ്ബത്തിക പ്രതിസന്ധിയില് സംസ്ഥാനം നില്ക്കുമ്പോഴും സര്ക്കാര് ചെലവും ധൂര്ത്തും കുറയ്ക്കുന്നില്ലെന്ന പുതിയ രേഖയുമായി പ്രതിപക്ഷ നേതാവ് വി.ടി.ബല്റാം എംഎല്എ. പ്രവാസികാര്യ വകുപ്പിന്റെ ഓഫിസ് നവീകരിക്കാന് രണ്ടുകോടി രൂപ അനുവദിച്ച് കൊണ്ടുള്ള ഉത്തരവിന്റെ രേഖ പങ്കുവച്ചാണ് ബല്റാം വിമര്ശിക്കുന്നത്. നാട്ടിലേക്ക് മടങ്ങാനാകാതെ പ്രവാസികള് ബുദ്ധിമുട്ടുമ്ബോഴാണ് അവരുടെ ക്ഷേമത്തിനായുള്ള വകുപ്പ് ഓഫിസ് നവീകരണത്തിന് കോടികള് പൊടിക്കുന്നതെന്ന് ബല്റാം കുറിക്കുന്നു.
ഫേസ് ബുക്ക് പോസ്റ്റ് ഇങ്ങനെ...
'അങ്ങനെ പ്രവാസികാര്യ വകുപ്പും അതിന്റെ മന്ത്രിയും പ്രവാസികള്ക്കായി ഒന്നും ചെയ്യുന്നില്ല എന്ന് ഞാന് ഏതായാലും പറയില്ല. ഒരു ചാര്ട്ടേഡ് ഫ്ലൈറ്റ് ഏര്പ്പാടാക്കാന് പോലും കഴിവില്ലാത്തവരാണ് വകുപ്പ് ഭരിക്കുന്നത് എങ്കിലും 2 കോടിയാണ് പാവപ്പെട്ട പ്രവാസികള്ക്ക് വേണ്ടി ഓഫീസ് മോടിപിടിപ്പിക്കാന് ഈ സാമ്ബത്തിക ഞെരുക്കത്തിനിടയിലും ചെലവഴിക്കുന്നത്.'
https://www.facebook.com/Malayalivartha


























