ശബരിമല ഉത്സവം: ഉടനില്ല, എന്നത്തേക്ക് നടത്താമെന്ന് പിന്നീട് തീരുമാനിക്കും

കോവിഡ് ഭീഷണി മൂലം ഉത്സവം മാറ്റിവയ്ക്കണമെന്ന് തന്ത്രി കത്തു നല്കിയതിനെ തുടര്ന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്, തന്ത്രി കണ്ഠര് മഹേഷ് മോഹനര്, ദേവസ്വം ബോര്ഡ് പ്രസിഡന്റ് എന്. വാസു എന്നിവര് സംബന്ധിച്ച യോഗത്തില് ശബരിമല ഉത്സവം തല്ക്കാലം വേണ്ടെന്നു വച്ചു.
ഉത്സവം എന്നു നടത്താനാകുമെന്നു പിന്നീട് തീരുമാനിക്കുമെന്നു ദേവസ്വം ബോര്ഡ് പ്രസിഡന്റ് പറഞ്ഞു.
മിഥുനമാസ പൂജകള്ക്കായി 14-നു വൈകിട്ട് 5-ന് നട തുറക്കുമെങ്കിലും ഭക്തര്ക്കു പ്രവേശനമുണ്ടാവില്ല.
ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം. സഹസ്രകലശാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങിയവ ഉണ്ടാവില്ല.
19-ാം തീയതി രാത്രി 8-മണിയ്ക്ക് നട അടയ്ക്കും.
https://www.facebook.com/Malayalivartha


























